
തിരുവനന്തപുരം: ആ ‘സെറ്റ്’ കൊണ്ട് ഇനി കോളേജില്‍ പഠിപ്പിക്കാനാകില്ല, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പിൻവലിച്ചു.
കോളേജ് അധ്യാപക നിയമനത്തിന് യു.ജി.സി അംഗീകൃത സെറ്റ്- സ്ലെറ്റ് (SET- SLET) പരീക്ഷകള്‍ പാസാകുന്നത് അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന ഉത്തരവാണ് ഇപ്പോള്‍ പിൻവലിച്ചത്. 2018 ലെ യു.ജി.സി ചട്ടത്തില്‍ ഭേദഗതി വരുത്തിയത് പരിഗണിച്ചായിരുന്നു മുൻ ഉത്തരവ്.

എന്നാല്‍, സെറ്റ് പരീക്ഷയും യു.ജി.സി അംഗീകൃത സെറ്റ് പരീക്ഷയും തമ്മില്‍ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഉള്ളതിനാലാണ് ഉത്തരവ് പിൻവലിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയാണ് സെറ്റ്.
