Categories
കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് നിലവിലെ സർവീസ് റോഡിന് സമാന്തരമായി ചെമ്മട്ടംവയൽ- കോട്ട റോഡിലേക്ക് അപ്രോച്ച് റോഡ് അനുവദിക്കണം; ആവശ്യം ശക്തമാകുന്നു..
Trending News





കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ജില്ലാ ആശുപത്രി വഴി സർവീസ് നടത്തുന്ന ബസുകൾ നിലവിൽ ഹൈവേ പ്രവർത്തികൾ കഴിയുന്നതോടെ ചെമ്മട്ടംവയൽ അണ്ടർ പാസേജിൽ കടക്കാൻ സർവീസ് റോഡിലൂടെ റോങ്ങ് സൈഡിൽ പോകേണ്ട സാഹചര്യമാണ്. മേൽ സാഹചര്യത്തിൽ ജില്ലാ ആശുപത്രി വഴി ടൗണിലേക്ക് സർവീസ് നടത്തുക അസാധ്യമാകും. നിലവിലെ സർവീസ റോഡിന് സമാന്തരമായി ചെമ്മാട്ടം വയൽ കോട്ട റോഡിലേക്ക് അപ്രോച്ച് റോഡ് അനുവദിക്കണമെന്ന് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ കെ.എസ്.ആർ.ടി.സി തൊഴിലാളികൾ അണിചേരും എന്നും സമ്മേളനം തീരുമാനിച്ചു. കുന്നുമ്മൽ എൻഎസ്എസ് ഓഡിറ്റോറിയത്തിലെ ടി.വി കരിയൻ നഗറിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്. ആർ.ഗിരീഷ് ഉദ്ഘാടനം ചെയ്തു.
Also Read

യൂണിറ്റ് പ്രസിഡന്റ് കെ. എം. ബാലകൃഷ്ണൻ അധ്യക്ഷനായി. കെ. പ്രദീപ്കുമാർ രക്തസാക്ഷി പ്രമേയവും കെ. ശ്രീജ പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻകുമാർ പാടി, സംസ്ഥാന കമ്മിറ്റി കൺവീനർ എം. ലക്ഷ്മണൻ, സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി. രാഘവൻ, ജില്ലാ പ്രസിഡന്റ് സി. ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി എം. സന്തോഷ്, ജില്ലാ ട്രഷറർ രശ്മി നാരായണൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ. സുജിത്ത് സ്വാഗതവും റിപ്പോർട്ടും ട്രഷറർ കെ. പി. സന്തോഷ് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അശ്വതി പി.നായർ, ടി. രാജൻ എന്നിവർ പ്രെമേയം അവതരിപ്പിച്ചു. കെ.പി.സന്തോഷ്കുമാർ നന്ദി പറഞ്ഞു. ഭാരവാഹകളായി കെ.പ്രകാശൻ (പ്രസിഡൻ്റ്) കെ.സുജിത്ത് (സെക്രട്ടറി) കെ. സുരേശൻ (ട്രഷറർ), കെ. പ്രശാന്ത്, പി.വി.മനോജ്, കെ. ശ്രീജ (ജോ:സെക്രട്ടറിമാർ), കെ.പി.സന്തോഷ് കുമാർ, ഒ.കൃഷ്ണൻ, അശ്വതി പി.നായർ (വൈസ് പ്രസിഡൻ്റ് മാർ) എന്നിവരെ തെരഞ്ഞെടുത്തു.

Sorry, there was a YouTube error.