ഇന്ത്യയ്ക്കും ഒമാനുമിടയില്‍ സര്‍വീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി ഇന്‍ഡിഗോ

  • Post category:Gulf
  • Reading time:1 min read
You are currently viewing ഇന്ത്യയ്ക്കും ഒമാനുമിടയില്‍ സര്‍വീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി ഇന്‍ഡിഗോ

മസ്‌കറ്റ്: ഇൻഡിഗോ എയർലൈനുകൾ ഇന്ത്യയ്ക്കും ഒമാനുമിടയ്ക്ക് സർവീസ് വ്യാപിപ്പിക്കുന്നു. ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിവാര നാല് സർവീസുകൾ ഇൻഡിഗോ നടത്തും.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ രണ്ട് വിമാന സർവീസുകളും ഉണ്ടാകും. പുതിയ സർവീസുകൾ ആരംഭിച്ച ഇൻഡിഗോ എയർലൈൻസിനെ ഒമാൻ വിമാനത്താവളം അഭിനന്ദിച്ചു.

0Shares