Categories
എ.എം.എ.റഹിം: പുണ്യമാസത്തിലെ പുണ്യാത്മാവ്; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ , യൂണിറ്റ് നേതൃ നിരയിൽ ഉണ്ടായിരുന്ന എ.എം.എ.റഹിം ഓർമിക്കപ്പെടുന്നു
ഏത് കാര്യവും ഏറ്റെടുത്താൽ വിജയത്തിലെത്തിക്കുന്നതുവരെ വിശ്രമമില്ലാതെ പണിയെടുക്കുക എന്നുള്ളത് അദ്ദേഹത്തിന്‍റെ ഒരു അസാമാന്യമായ നേതൃപാടവമായിരുന്നു .
Trending News





കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ , യൂണിറ്റ് നേതൃ നിരയിൽ ഉണ്ടായിരുന്ന എ.എം.എ.റഹിം ഓർമിക്കപ്പെടുകയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കാസർകോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫിലൂടെയും ഫുഡ് ഗ്രൈൻസ് മർച്ചൻസ്
അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.എച്ച്.അബ്ദുൾ റഹിമാനിലൂടെയും.
ആദ്യം കെ.അഹമ്മദ് ഷെരീഫിന്‍റെ വാക്കുകളിലൂടെ; റംസാന്‍റെ പുണ്യവും കാരുണ്യത്തിന്റെ തൂവൽ സ്പർശവുമായി പരിശുദ്ധ നോമ്പ് കാലത്ത് മർഹും എ.എം.എ.റഹിം നമ്മെ വിട്ടുപിരിഞ്ഞിട്ട് എട്ട് ആണ്ട് പൂർത്തിയാവുകയാണ്.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റിന്‍റെയും ജില്ലാകമ്മിറ്റിയുടെയും പ്രവർത്തനത്തിൽ സാമ്പത്തിക കാര്യങ്ങളിലും, നിർമ്മാണ പ്രവർത്തനങ്ങളിലും അവസാനവാക്ക് പ്രിയപെട്ട റഹിമിച്ചയുടെതായിരുന്നു എന്ന് അന്നത്തെ പ്രവർത്തകർ നന്ദിയോടെ ഓർക്കുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ സധൈര്യം മുന്നോട്ട് പോകാൻ നേതാക്കൾക്ക് എന്നും പ്രചോദനമായിട്ടുള്ളത് അദ്ദേഹത്തിന്‍റെ നിശ്ചയദാർഡ്യവും കടുകിട വ്യത്യാസമില്ലാത്ത ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളുമാണ്. ജില്ലാ വ്യാപാരഭവൻ നിർമ്മാണവുമായി ബന്ധപ്പെട്ട് അന്ന് കാസര്‍കോട് യൂണിറ്റ് ട്രഷറർ ആയിരുന്ന അദ്ദേഹം യുണിറ്റിന്‍റെ വകയായി വാഗ്ദത്വം ചെയ്ത അഞ്ച് ലക്ഷം രൂപയാണ് ജില്ലാ വ്യാപാരഭവൻ നിർമ്മാണത്തിന്‍റെ ആദ്യ മൂലധനം.
ആ പ്രഖ്യാപനമാണ് നിർമ്മാണവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാൻ ഞങ്ങൾക്ക് ധൈര്യം നൽകിയത്.കാസർഗോഡ് പോലുള്ള വലിയ യൂണിറ്റിൽ സംഘടന അംഗങ്ങളെ അഭിപ്രായ വ്യത്യാസങ്ങൾക്കതീതമായി കൊണ്ടു പോകുന്നതിന് മികച്ച പ്രവർത്തനമാണ് അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നുണ്ടായത്. ഒരു പതിറ്റാണ്ട് കാലം ജില്ലയിലെ മെർച്ചന്റ് അസോസിയേഷൻ അമരക്കാരനായി പ്രവർത്തിച്ച അദ്ദേഹം കാസർഗോട്ടെ വ്യാപാരി സമൂഹത്തിന്‍റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനു പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പിൽ വരുത്തിയിട്ടുണ്ട്.
കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗഷന് സമീപം അതി വിപുലമായ രീതിയിൽ ഇലക്ട്രോണിക്സ് വ്യാപാരം ആരംഭിക്കുകയും ജില്ലയിലെ ഇലക്ട്രോണിക്സ് വ്യാപാരികളെ സംഘടിപ്പിച്ചു കൊണ്ട്, സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഡീലേർസ് അസോസിയേഷൻ ഫോർ ടി.വി.ആന്റ് ഹോം അപ്ലയൻസസ് എന്ന സംഘടനയുടെ പ്രവർത്തനം ജില്ലയിൽ ആരംഭിക്കുന്നത് എ.എം.എ.റഹിമിന്‍റെ നേതൃത്വത്തിലാണ്.പ്രസ്തുത സംഘടനയുടെ ജില്ലാ പ്രസിഡണ്ടായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ “ഒരു കൈ ചെയ്യുന്നത് മറു കൈ അറിയരുത്” എന്ന ആപ്തവാക്യം മുറുകെ പിടിച്ചു കൊണ്ട് നിശ്ബ്ദ നാനായ കാരുണ്യ പ്രവർത്തകൻ കൂടിയാണ് എ.എം.എ.റഹിം.

ഒരു വ്യാപാരി എന്നതിലുപരി കാസർകോട്ടെ സാമൂഹിക, സാസ്കാരിക മേഖലയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞ് എഴു വർഷം കഴിഞ്ഞു പോയെങ്കിലും അദ്ദേഹത്തിന്‍റെ വേർപാട് വ്യാപാരി സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്.ആ ദീപ്തസ്മരണകൾക്ക് മുൻപിൽ അശ്രുപുഷപങ്ങൾ അർപ്പിക്കുന്നു.
കെ.അഹമ്മദ് ഷെരീഫിന്‍റെ വാക്കുകളിലൂടെ; അന്ത്രയിച്ച എന്ന എ.എം.എ.റഹിം നമ്മെ വിട്ടുപിരിഞ്ഞിട്ട് എട്ട് വർഷമായി. കാസര്‍കോട് പട്ടണത്തിലെ എല്ലാ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലും നിറസാന്നിദ്യമായിരുന്നു അദ്ദേഹം.ഏത് കാര്യവും ഏറ്റെടുത്താൽ വിജയത്തിലെത്തിക്കുന്നതുവരെ വിശ്രമമില്ലാതെ പണിയെടുക്കുക എന്നുള്ളത് അദ്ദേഹത്തിന്‍റെ ഒരു അസാമാന്യമായ നേതൃപാടവമായിരുന്നു .
ഏറെക്കാലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ, യൂണിറ്റ് നേതൃ നിരയിൽ
അദ്ദേഹം ഉണ്ടായിരുന്നു. കാസര്‍കോട് യൂണിറ്റിന്‍റെയും കാസര്‍കോട് മർച്ചൻസ് വെൽഫെയർ സൊസൈറ്റിയുടെയും ദീർഘകാലത്തെ ഖജാൻജിയായിരുന്നു. കെ.വി.വി.എസ് ജില്ലാ കമ്മറ്റി ഓഫീസ് നിർമ്മാണത്തിലും കാസര്‍കോട് യൂണിറ്റ് കമ്മറ്റി ഓഫീസ് നിർമാണത്തിലും അദ്ദേഹത്തിന്‍റെ അശ്രാന്തപരിശ്രമം ഉണ്ടായിരുന്നു.അദ്ദേഹത്തിന്‍റെ വിയോഗം സംഘടനക്ക് എന്നും ഒരു തീരാനഷ്ടം തന്നെയാണ്. അദ്ദേഹത്തിന്‍റെ ഓർമ്മയ്ക്ക് ഒരായിരം പ്രണാമം അർപ്പിക്കുന്നു .

Sorry, there was a YouTube error.