പ്രധാനമന്ത്രി മോദിയെ അംഗീകരിക്കുന്നവരെ സംരക്ഷിക്കും; കേരളത്തിൽ കോൺഗ്രസ് വിട്ടു വരുന്നവരെ സ്വാഗതം ചെയ്ത് ബി.ജെ.പി

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രി മോദിയെ അംഗീകരിക്കുന്നവരെ സംരക്ഷിക്കും; കേരളത്തിൽ കോൺഗ്രസ് വിട്ടു വരുന്നവരെ സ്വാഗതം ചെയ്ത് ബി.ജെ.പി

ഡി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടക്കുന്ന തർക്ക പരമ്പരകൾക്ക് പിന്നാലെ പാർട്ടി വിട്ടു വരുന്ന നേതാക്കളെ ലക്ഷ്യമിട്ട് ബി.ജെ.പി. കോൺഗ്രസ് വിട്ടു വരുന്നവരെ ബി.ജെ.പി സ്വാഗതം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിക്കാൻ തയ്യാറുള്ളവർക്ക് ബി.ജെ.പിയിലേക്ക് കടന്നു വരാമെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി രമേശ് മലപ്പുറത്ത് പറഞ്ഞു.

കേരളത്തിൽ കോൺഗ്രസ് തകരുകയാണ്. കോൺഗ്രസ് വിടുന്നവർക്ക് സി.പി.എമ്മുമായി സഹകരിക്കാനാവില്ലെന്നും എം.ടി രമേശ് പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ച് ബി.ജെ.പിയിലേക്ക് കടന്നു വരുന്നവരെ പാർട്ടി സംരക്ഷിക്കുമെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു.

0Shares