Categories
മുളിയാറിലെ നിരവധി വീടുകളിൽ വെള്ളം കയറി; 18 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു; ക്യാമ്പ് തുടങ്ങാൻ നിർദേശം..
Trending News





ബോവിക്കാനം: മുളിയാർ പഞ്ചായത്ത് എട്ടാം മൈൽ കണ്ടത്തിൽ വീടുകളിൽ വെള്ളം കയറി. കോട്ടേഴ്സുകളിൽ അടക്കം കഴിയുന്ന നിരവധി കുടുംബാംങ്ങളാണ് വെള്ളക്കെട്ടിൽ അകപ്പെട്ട് ദുരിത ജീവിതം നയിക്കുന്നത്. ഇവർക്ക് പുറത്തിറങ്ങാനോ സാദാരണ ജീവിതം നയിക്കാനോ സാദിക്കുന്നില്ല. ഓവുചാലുകൾ വൃത്തിയാക്കാത്ത ഭരണകൂട സംവിധാനത്തിനെതിരെ നാട്ടുകാർ പ്രതിഷേധം അറിയിച്ചു. നിരവധി വീടുകളിൽ വെള്ളം കയറി മുഴുവൻ സാധന സാമഗ്രികളും നശിച്ചു. നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിലായി. ലക്ഷങ്ങളുടെ നഷ്ടം ഓരോ വീടുകയിളിലും ഉണ്ടായതായാണ് വിലയിരുത്തൽ. കാസർഗോഡ് താലൂക്ക്- മുളിയാർ വില്ലേജിൽ18 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുകയാണ്. സാഹചര്യം ഗുരുതരമായതിനാൽ മുളിയാർ വില്ലേജിലും ക്യാമ്പ് തുടങ്ങാൻ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി നിർദേശം നൽകിയിട്ടുണ്ട്.

Sorry, there was a YouTube error.