Categories
channelrb special Kerala local news

കനത്ത മഴ, കാസർകോട് ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി; കുന്നിടിഞ്ഞു; റോഡ് ഗതാഗതം സ്തംഭിച്ചു; മഞ്ചേശ്വരം മള്ഹർ സ്ഥാപനവും പള്ളിയും സമീപ പ്രദേശവും വെള്ളക്കെട്ടിൽ

കാസർകോട്: ജില്ലയിൽ കനത്ത മഴ തുടരുകയാണ്. പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. പുഴകളും തോടുകളും കരകവിഞ്ഞുഴുകുകയാണ്. വീടുകളിൽ വെള്ളം കയറി, പല വീട്ടുകാരും ബന്ധുവീടുകളിൽ അഭയംതടിയിട്ടുണ്ട്. മഞ്ചേശ്വരം മള്ഹർ സ്ഥാപനം സ്ഥിചെയ്യുന്ന ഇടം പൂർണ്ണമായും വെള്ളക്കെട്ടിലാണ്. പള്ളിയും മദ്രസയും വിദ്യഭ്യാസ സ്ഥാപനങ്ങളും എല്ലാം വെള്ളം കയറിയ അവസ്ഥയിലാണ്. സമീപത്തെ നിരവധി വീടുകൾ ഭീഷണിയിലാണ്. വെള്ളം കയറിയ പല വീടുകളിലുള്ളവരെയും മാറ്റി പാർപ്പിച്ചു. ബന്ധുവീടുകളിലേക്കാണ് താമസം മാറ്റിയത്. മള്ഹറിൽ വെള്ളം കയറിയത് കാരണം 10 ലക്ഷത്തിൽ അധികം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നതായി മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു. നിരവധി കൃഷി സ്ഥലങ്ങൾ വള്ളത്തിനടിയിലാണ്.

മലയോര ഹൈവേയിൽ നന്ദാരപ്പദവ് -ചേവാർ റൂട്ടിൽ കനത്ത മഴയിൽ റോഡിലേക്ക് കുന്നിടിഞ്ഞു.

മലയോര ഹൈവേയിൽ നന്ദാരപ്പദവ് -ചേവാർ റൂട്ടിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ തുടരുന്ന സാഹചര്യത്തിൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ മിയാപദവ് പൈവളികെ ഉപ്പള റൂട്ടിൽ പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. റോഡിലേക്ക് കുന്നിടിഞ്ഞാണു അപകടം. കാഞ്ഞങ്ങാട്- കാസർഗോഡ് ചന്ദ്രഗിരി റോഡിൽ കുന്നിടിച്ചൽ ഭീഷണി നിലനിൽക്കുന്നു. ദേശിയ പാത ചട്ടഞ്ചാലിൽ കുന്നിടിച്ചാൽ ഭീഷണിയിലാണ്. കുന്നിൽ നിന്നുള്ള മഴവെള്ളം റോഡിലേക്ക് ഒഴുകുന്നതും ഭീഷണിയാകുന്നു. ഇതുവഴി ഗതാഗതം ഭാഗികമായി നിരോധിച്ചു. ഉദുമ ഭാഗത്തു മരം വീണ് റെയിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. കർണാടകയിലെ മംഗലാപുരത്തിനടുത്ത ഉള്ളാൽ ഭാഗത്തു വലിയ മരം വീണതിനൽ ട്രെയിനുകൾ ട്രെയിനുകൾ പിടിച്ചിച്ചിട്ടു. മംഗലാപുരം പമ്പ്‌വെലിനടുത്ത് കുന്നിടിഞ്ഞുണ്ടായ അപകടത്തിൽ ഗതാഗതം തടസ്സപെട്ടു. മംഗലാപുരം വിമാനത്താവളത്തിലേക്ക് പോകുന്നവർ മണിക്കൂറുകൾ അധികം സമയം കരുതണം.

ദേശിയ പാത ചട്ടഞ്ചാൽ

കാസർഗോഡ് താലൂക്ക്- മുളിയാർ വില്ലേജിൽ 18 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് പാർപ്പിച്ചു. മഞ്ചേശ്വരം താലൂക്ക് – ഹൊസബെട്ടു വില്ലേജിൽ ക്യാമ്പ് ആരംഭിച്ചു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽ ഗെരുകട്ടെ എന്ന സ്ഥലത്തുള്ള റേഷൻ ഷോപ്പ് ARD 12ൽ വെള്ളം കയറി റേഷൻ സാധനങ്ങൾ നശിച്ചു. പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ മതിൽ തകർന്നു. മുളിയാർ വില്ലേജിലും ക്യാമ്പ് ഓപ്പൺ ചെയ്യാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. മധൂർ ഗ്രാമ പഞ്ചായത്തിലെ പട്ട്ള, മായിപ്പാടി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കനത്ത ജഗ്രതയിലാണ് ജില്ല. പലയിടത്തും വലിയ നാശനഷ്ട്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മൊഗ്രാൽ, നീലേശ്വരം, ഉപ്പള നദികളിൽ ഓറഞ്ച് അലർട്ടും കാര്യങ്കോട് പുഴയിൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest