കാഞ്ഞങ്ങാട് പുതിയ കോട്ട ഹൊസ്ദുർഗ് ടൗൺ ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു; രേഖകൾ പരിശോധിക്കുന്നതോടപ്പം മെഡിക്കൽ പരിശോധനയും നടത്തി; കൂടുതൽ അറിയാം..

You are currently viewing കാഞ്ഞങ്ങാട് പുതിയ കോട്ട ഹൊസ്ദുർഗ് ടൗൺ ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു; രേഖകൾ പരിശോധിക്കുന്നതോടപ്പം മെഡിക്കൽ പരിശോധനയും നടത്തി; കൂടുതൽ അറിയാം..

കാഞ്ഞങ്ങാട്: 2025- 26 ൽ ഗവൺമെന്റ് കോട്ടയിൽ ഹജ്ജ് തീർത്ഥാടനം നടത്തുന്നവർക്കായി ഹജ്ജ് ഹെൽപ് ഡെസ്‌ക്കും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഹജ്ജിനായി തയ്യാറെടുക്കുന്ന ഹജ്ജാജിമാരുടെ രേഖകൾ സ്വീകരിച്ചു. കാഞ്ഞങ്ങാട് പുതിയ കോട്ട ഹൊസ്ദുർഗ് ടൗൺ ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയാണ് നേതൃത്വം നൽകിയത്. ക്യാമ്പിൽ വെച്ച് ആവശ്യമായ രേഖകൾ പരിശോധിക്കുന്നതോടപ്പം വിവിധ മെഡിക്കൽ പരിശോധനകളും നടത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് ജില്ലാ ട്രെയിനിങ് ഓർഗനൈസറും ഫാക്കൽറ്റിയുമായ എൻ.പി സൈനുദ്ദീൻ, ട്രെയിനർമാരായ സി.ഹമീദ് ഹാജി, ഫാരിസ്, അബൂബക്കർ സിദ്ദിഖ്, സഫിയ അബൂബക്കർ, സുബൈദ, താഹിറ, പുതിയ കോട്ട ഹൊസ്ദുർഗ്ഗ് ടൗൺ ഇസ്സത്തു ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി പള്ളി വളപ്പിൽ, ജനറൽ സെക്രട്ടറി ഹംസ പുതിയ കോട്ട, ട്രഷറർ സൗദി അബൂബക്കർ ഹാജി, അജ് വ ബഷീർ കുശാൽനഗർ എന്നിവർ നേതൃത്വം നൽകി.

0Shares