ഖരമാലിന്യ ശേഖരണത്തിന് ഹരിതമിത്രം ആപ്പ്: മുഴുവന്‍ വീടുകളും പൂര്‍ത്തീകരിച്ച് മടിക്കൈ പഞ്ചായത്ത്

  • Post category:local news
  • Reading time:1 min read
You are currently viewing ഖരമാലിന്യ ശേഖരണത്തിന് ഹരിതമിത്രം ആപ്പ്: മുഴുവന്‍ വീടുകളും പൂര്‍ത്തീകരിച്ച് മടിക്കൈ പഞ്ചായത്ത്

കാസർകോട്: മടിക്കൈ പഞ്ചായത്തിലെ ഖരമാലിന്യ ശേഖരണം മുഴുവനായും ഇനി ഹരിതമിത്രം സ്മാര്‍ട് ഗാര്‍ബേജ് ആപ്പ് വഴി. ആപ്പിൻ്റെ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ക്യൂ.ആര്‍ കോഡ് പതിപ്പിക്കല്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പൂര്‍ത്തിയാക്കി. പഞ്ചായത്തിലെ 8251 വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ.ആര്‍ കോഡ് പതിപ്പിച്ചുള്ള എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി 40ഹരിത കര്‍മസേനാംഗങ്ങളാണ് രംഗത്തുണ്ടായത്.

സെപ്റ്റംബര്‍ 5ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് മടിക്കൈ പഞ്ചായത്തിലെ ക്യൂ.ആര്‍ കോഡ് പതിപ്പിക്കലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഓരോ വീട്ടില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യത്തിന്റെ മൊത്തം അളവ്, തരംതിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങള്‍ ക്യൂ.ആര്‍ കോഡ് വഴി രേഖപ്പെടുത്തും.

കൂടാതെ ഹരിതകര്‍മ്മസേനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍, റിപ്പോര്‍ട്ടുകള്‍, പരാതികള്‍ അറിയിക്കാന്‍ തുടങ്ങിയവയ്ക്ക് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്പ് മുഖാന്തിരം സാധിക്കും. നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ്റെയും ഹരിത കേരള മിഷൻ്റെയും നേതൃത്വത്തില്‍ കെല്‍ട്രോണിൻ്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്തതാണ് ഹരിത മിത്രം മൊബൈല്‍ അപ്ലിക്കേഷന്‍.

0Shares