Categories
അജാനൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ അയൽക്കൂട്ടം വിദ്യാലയങ്ങൾ ടൗൺ എന്നിവയെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നതിൻ്റെ പഞ്ചായത്ത് തല പ്രഖ്യാപനം നടന്നു
Trending News





രാവണേശ്വരം: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി അജാനൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളും വിദ്യാലയങ്ങളും പൊതു ഇടങ്ങളും ജലാശയങ്ങളും തീരപ്രദേശങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സുജിത്ത് പൂർണവും ഹരിതാഭവുമായി പരിപാലിക്കുന്നതിനും സുസ്ഥിരമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. സർക്കാറിൻ്റെ ഉത്തരവ് അനുസരിച്ച് അജാനൂർ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരും ഹരിത കേരള മിഷനും ശുചിത്വമിഷനും സംയുക്തമായി നടത്തിയ ഹരിത വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ അജാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, അജാനൂർ കുടുംബ ആരോഗ്യ കേന്ദ്രം, ആനന്ദാശ്രമം കുടുംബ ആരോഗ്യ കേന്ദ്രം, രാവണേശ്വരം ഹോമിയോ ഡിസ്പെൻസറി,രാവണേശ്വരം വെറ്റിനറി ഹോസ്പിറ്റൽ, വെള്ളിക്കോത്ത് ആയുർവേദ ആശുപത്രി, മടിയൻ കൃഷിഭവൻ എന്നിവയും ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ രാവണേശ്വരം, മഹാകവി പി ‘സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളിക്കോത്ത്, പുതിയ കണ്ടം ഗവൺമെന്റ് യു.പി. സ്കൂൾ, വേലാശ്വരം ഗവൺമെന്റ് യു.പി സ്കൂൾ, മാണിക്കോത്ത് ജി.എഫ്.യു.പി സ്കൂൾ, ചിത്താരി കല്ലിങ്കാൽ ജി.എൽ.പി സ്കൂൾ, മുച്ചിലോട്ട് ജി.എൽ. പി സ്കൂൾ, മടിയൻ ജി.എൽ.പി സ്കൂൾ, മുക്കൂട് ജി.എൽ. പി സ്കൂൾ എന്നിവയും ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിൻ്റെ അജാനൂർ പഞ്ചായത്ത് തല പ്രഖ്യാപനം രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ നിർവഹിച്ചു അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.ജി. പുഷ്പ, എ. ദാമോദരൻ, വാർഡ് മെമ്പർമാരായപി.മിനി, കെ. വി. ലക്ഷ്മി, രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ, പി.ടി.എ പ്രസിഡണ്ട് പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി മാലിന്യ മുക്ത പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീ ഷ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ അമിഷചന്ദ്രൻ നന്ദിയും പറഞ്ഞു.
Also Read

Sorry, there was a YouTube error.