ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റി; കുപ്പായം മാറുന്നത് പോലെ മുന്നണി മാറിയ ചരിത്രം ലീഗിനില്ല; പി.കെ കുഞ്ഞാലിക്കുട്ടി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റി; കുപ്പായം മാറുന്നത് പോലെ മുന്നണി മാറിയ ചരിത്രം ലീഗിനില്ല; പി.കെ കുഞ്ഞാലിക്കുട്ടി

ലീഗിനെ പ്രശംസിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. കുപ്പായം മാറുന്നത് പോലെ മുന്നണി മാറിയ ചരിത്രം മുസ്‌ലിം ലീഗിനില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് യു.ഡി.എഫിൻ്റെ അവിഭാജ്യ ഘടകമാണ്. പ്രശംസകള്‍ വിഷയാടിസ്ഥാനത്തിലാണ് പാര്‍ട്ടി കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ഇടക്കാലത്തെ അലംഭാവം വിഷയം സങ്കീര്‍ണമാക്കി. സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും. ഇനിയെങ്കിലും സമയബന്ധിതമായി പ്രവര്‍ത്തിക്കണമെന്നും. പ്രസ്താവനകള്‍ കൊണ്ടുമാത്രം ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫിൻ്റെ കരുത്ത് മുസ്‌ലിം ലീഗ് ആണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. യു.ഡി.എഫിൻ്റെ കരുത്തായി ലീഗ് നില്‍ക്കുമ്പോള്‍ അവര്‍ എടുക്കുന്ന നിലപാടുകള്‍ കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയെങ്കില്‍ അതില്‍ പരാമര്‍ശങ്ങളുണ്ടാകും. മതനിരപേക്ഷതയ്ക്ക് കരുത്ത് പകരുന്ന നിലപാട് വരുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

0Shares