കുമ്പള ആരിക്കാടിയിൽ സ്ഥാപിച്ച ടോളിനെതിരെ ആക്ഷൻ കമ്മിറ്റി സമരം ശക്തമാക്കി; വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രധിനിധികളും ചേർന്ന് കളക്ടറേറ്റിലേക്ക് ധർണ നടത്തി; കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:1 min read
You are currently viewing കുമ്പള ആരിക്കാടിയിൽ സ്ഥാപിച്ച ടോളിനെതിരെ ആക്ഷൻ കമ്മിറ്റി സമരം ശക്തമാക്കി; വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രധിനിധികളും ചേർന്ന് കളക്ടറേറ്റിലേക്ക് ധർണ നടത്തി; കൂടുതൽ അറിയാം..

കാസർകോട്: കുമ്പള ആരിക്കാടിയിൽ സ്ഥാപിച്ച ടോളിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ശക്തമായി തുടരുന്നു. സമര പന്തൽ പോലീസ് പൊളിച്ചു നീക്കിയെങ്കിലും സമരത്തിൽ നിന്നും ആക്ഷൻ കമ്മറ്റി പിന്നോട്ട് പോയില്ല എന്നതാണ് പ്രധാനം. സമരം കൂടുതൽ കരുത്തോടെ കാസറഗോഡ് കളക്ടറേറ്റ് പടിക്കൽ. ധർണ്ണയിലുടെ ആളിക്കത്തി. തിങ്കളാഴ്ച രാവിലെ നടത്തിയ ധർണ്ണയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും മഞ്ചേശ്വരം, കാസർകോട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പങ്കാളികളായി. ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നതായി കളക്ടറേറ്റ് ധർണ്ണ.

രാവിലെ 11 മണിക്ക് ആരംഭിച്ച ധർണ്ണ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷറഫിൻ്റെ അധ്യക്ഷതയിൽ കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. സി.കെ സുബൈർ സ്വാഗതം പറഞ്ഞു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, സി.പി.എം നേതാവ് കെ.പി സതീഷ് ചന്ദ്രൻ, എ. ഗോവിന്ദൻ നായർ, കാസറഗോഡ് നഗരസഭാ അധ്യക്ഷ ഷാഹിന സലിം, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെർക്കള, കുമ്പള ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ വി.പി അബ്ദുൾ ഖാദർ, ചെങ്കള ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ വസന്തൻ അജക്കോട്, മംഗൽപാടി ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ ഗോൾഡൻ റഹ്മാൻ, മറ്റു ജന പ്രതിനിധികളായ കെ അബ്ദുല്ല കുഞ്ഞി, അഷറഫ് കർള, അസീസ് കളത്തൂർ, മഞ്ചുനാഥ ആൾവ, അസീസ് മരിക്കെ തുടങ്ങിയവർ സംസാരിച്ചു. 200-ഓളം ജനപ്രതിനിധികളും നിരവധി രാഷ്ട്രീയ നേതാക്കളും അടക്കം ഒട്ടനവധി പേർ ധർണ്ണയിൽ പങ്കാളികളായി. ടോൾ വിഷയം അടുത്ത ദിവസം ചേരുന്ന
നിയമസഭ സമ്മേളനത്തിൽ ഉയർത്തികാട്ടുമെന്ന് മഞ്ചേശ്വരം എം.എൽ.എ പറഞ്ഞു. അടിയന്തിര പ്രമേയമായി ഉന്നയിക്കുമെന്ന് അറിയിച്ച അദ്ദേഹം സംസ്ഥാന സർക്കാരിൻ്റെ ഇടപെടലുകൾ കൂടി ഉണ്ടാകുന്നതോടെ ടോൾ പൂട്ടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ചൂണ്ടിക്കാട്ടി. ടോൾ വിഷയത്തിൽ ഹൈക്കോടതിയിലുള്ള കേസ് ഈ മാസം 21-ന് പരിഗണിക്കും.

0Shares