Trending News





ആലപ്പുഴ: തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന്‍റെ തുറന്നുപറച്ചിൽ വിവാദത്തിൽ. അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വീഴ്ചയാണ് സൂചിപ്പിക്കുന്നത്. ഗുരുതരമായ നിയമലംഘനം തുറന്നുപറഞ്ഞ സുധാകരൻ ഇതിന്‍റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താലും പ്രശ്നമില്ലെന്നും പറഞ്ഞു. എൻ.ജി.ഒ യൂണിയൻ പൂർവകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരൻ. പറഞ്ഞു. 1989 ഇൽ കെ.വി. ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ പോസ്റ്റൽ ബാലറ്റ് ശേഖരിച്ച് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു. താൻ ആയിരുന്നു അന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. സർവീസ് സംഘടന അംഗങ്ങളുടെ പോസ്റ്റൽ ബാലറ്റുകളിൽ 15 ശതമാനം മറിച്ചു ചെയ്തു. ഞങ്ങളുടെ പക്കൽ തന്ന പോസ്റ്റൽ ബാലറ്റുകൾ വെരിഫൈ ചെയ്ത് തിരുത്തിയിട്ടുണ്ട് എന്ന് സുധാകരൻ പറഞ്ഞു.
Also Read
പോസ്റ്റൽ ബാലറ്റുകൾ ഒട്ടിച്ച് തന്നാൽ അറിയില്ലെന്ന് കരുതണ്ട. ഞങ്ങൾ അത് പൊട്ടിക്കും. സർവീസ് സംഘടനകളുടെ വോട്ട് പലപ്പോഴും പൂർണമായി പാർട്ടി സ്ഥാനാർഥിക്ക് ലഭിക്കാറില്ല അതിനാലാണ് ഇടപെടുന്നത് എന്നും ജി സുധാകരൻ പറഞ്ഞു.36 വർഷം മുൻപ് നടന്ന തെരഞ്ഞെടുപ്പിനെ കുറിച്ചാണ് സുധാകരൻ പറഞ്ഞതെങ്കിലും വലിയ നിയമലംഘനമാണ് നടന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്.

Sorry, there was a YouTube error.