സൗജന്യ റേഷന്‍ വിതരണം ഏപ്രിൽ ഒന്ന് മുതല്‍; കാർഡ് നമ്പറിലെ അക്കങ്ങൾ നോക്കിയാണ് വിതരണം; റേഷന്‍ കടയില്‍ ഒരു സമയം അഞ്ചുപേർ മാത്രമേ ഉണ്ടാകാൻ പാടുള്ളു; റേഷൻ വാങ്ങുന്നതിനായി അറിയേണ്ട കൂടുതൽ വിവരങ്ങൾ ഇങ്ങനെ..

You are currently viewing സൗജന്യ റേഷന്‍ വിതരണം ഏപ്രിൽ ഒന്ന് മുതല്‍; കാർഡ് നമ്പറിലെ അക്കങ്ങൾ നോക്കിയാണ് വിതരണം; റേഷന്‍ കടയില്‍ ഒരു സമയം അഞ്ചുപേർ മാത്രമേ ഉണ്ടാകാൻ പാടുള്ളു; റേഷൻ വാങ്ങുന്നതിനായി അറിയേണ്ട കൂടുതൽ വിവരങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: കൊവിഡ് -19 ജാഗ്രതയുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ സംസ്ഥാന സർക്കാർ ഏര്‍പ്പെടുത്തിയ സൗജന്യ റേഷന്‍ വിതരരണം നാളെ മുതല്‍ (ഏപ്രിൽ ഒന്നിന്) ആരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചക്ക് ശേഷം മറ്റുള്ളവര്‍ക്കും റേഷന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ച് പേര്‍ വരെ മാത്രമേ ഉണ്ടാകാന്‍ പാടുകയുള്ളൂവെന്നും, സര്‍ക്കാര്‍ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് ടോക്കണ്‍ വ്യവസ്ഥ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതെസമയം റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ആവില്ല. ജനപ്രതിനിധികളോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ റേഷന്‍ വ്യാപാരികള്‍ സ്വീകരിക്കാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് വീടുകളിലെത്തിക്കണം. അതിന് രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം റേഷന്‍ കടകളില്‍ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റേഷൻ വാങ്ങുന്നതിന് റേഷൻ കാർഡ് ഉടമകൾക്ക് ചില വ്യവസ്ഥകൾ പാലിക്കേണ്ടതായി വരും. അത് റേഷൻ കടയിലെ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ്. ഇതിനായി കാർഡിലെ നമ്പർ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടത് ഈ നമ്പർ ക്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനായി ഏപ്രിൽ ഒന്നിന് പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് നമ്പർ ഉള്ളവര്‍ക്ക് റേഷന്‍ വിതരണം ചെയ്യും. ഏപ്രില്‍ രണ്ടിന് രണ്ട്, മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്ന റേഷൻ കാർഡ് ഉടമകൾക്കും റേഷൻ ലഭിക്കും. ഏപ്രില്‍ മൂന്നിന് നാല് അഞ്ച് എന്നി കാർഡ് ഉടമകൾക്കും ഏപ്രില്‍ നാലിന് ആറ് ഏഴ് കാർഡ് ഉടമകൾക്കും, ഏപ്രില്‍ അഞ്ചിന് എട്ട്, ഒന്‍പത് അക്കങ്ങളില്‍ കാര്‍ഡ് നമ്പർ അവസാനിക്കുന്നവര്‍ക്കും റേഷന്‍ വാങ്ങാമെന്നും മുഖ്യമന്തി പറഞ്ഞു. ഈ സമയങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാനുള്ള സമയം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

0Shares