കാസർകോട്ടെ ഡയാലീസിസ് രോഗികൾക്ക് ആശ്വാസവുമായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ; മംഗലൂരുവിൽ നിന്നും അഞ്ച് ഡയാലീസിസ് മെഷീൻ മണ്ഡലത്തിൽ എത്തിച്ചു

You are currently viewing കാസർകോട്ടെ ഡയാലീസിസ് രോഗികൾക്ക് ആശ്വാസവുമായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ; മംഗലൂരുവിൽ നിന്നും അഞ്ച്  ഡയാലീസിസ്  മെഷീൻ മണ്ഡലത്തിൽ എത്തിച്ചു

കാസർകോട്: മംഗലൂരുവിലെ ആശുപത്രികളെ ആശ്രയിക്കുന്ന ജില്ലയിലെ ഡയാലീസിസ് രോഗികൾക്ക് ആശ്വാസമായ ഇടപെടൽ നടത്തി എൻ.എ നെല്ലിക്കുന്ന് എം എൽ എ. മംഗലൂരുവിലെ യേനപ്പോയ മെഡിക്കൽ കോളേജിൽ നിന്ന് 5 ഡയാലീസിസ് മെഷീനുകൾ കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിൽ എത്തിച്ചു. ഇത് ഉപയോഗിച്ച് മംഗലൂരുവിലെ ആശുപത്രികളെ ആശ്രയിക്കുന്ന ഇരുപത് രോഗികൾക്ക് ദിവസവും ഡയാലീസിസ് ചെയ്യാൻ കഴിയും.

കർണ്ണാടക പോലീസ് സംസ്ഥാന അതിർത്തിയായ തലപ്പാടിയിൽ റോഡ് ബ്ലോക്ക് ചെയ്ത് വാഹനങ്ങൾ കടത്തിവിടാത്തത് കാരണം ഡയലീസിസ് ചെയ്യുന്നവർ അടക്കം നിരവധി രോഗികളാണ് ദിവസവും ചികിത്സ ഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇതിനകം ആറ് പേരാണ് ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്.

ഡയാലീസിസ് രോഗികൾക്ക് ചികിത്സ മുടങ്ങാതിരിക്കാൻ കാസർകോട് കിംസ് സൺറൈസ് ആശുപത്രിലേക്ക് ചെവ്വാഴ്ച്ച വൈകിട്ടോടെ മെഷീനുകൾ എത്തിക്കുകയായിരുന്നു. സംസ്ഥാന അതിർത്തിയായ തലപ്പാടിയിലേക്ക് യേനപ്പോയ ആശുപത്രി അധികൃതർ മെഷീനുകൾ എത്തിക്കുകയായിരുന്നു. അവിടെനിന്നും ഏറ്റുവാങ്ങിയ മെഷീനുകൾ എം.എൽ.എ തന്നെ നേരിട്ട് സൺറൈസ് ആശുപത്രി മാനേജ്മെന്റിന് കൈമാറുകയായിരുന്നു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.മുക്താർ, അബ്ബാസ് ബീഗം, സഹീർ, ആസിഫ് തുടങ്ങിയവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

0Shares