ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത് നാടകീയ സംഭവങ്ങള്‍; സമാപന സമ്മേളനത്തില്‍ നിന്ന് മുൻ പ്രസിഡന്റിനെ ഭടന്മാർ പിടിച്ചു പുറത്താക്കി

  • Post category:international / news
  • Reading time:1 min read
You are currently viewing ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത്  നാടകീയ സംഭവങ്ങള്‍; സമാപന സമ്മേളനത്തില്‍ നിന്ന് മുൻ പ്രസിഡന്റിനെ ഭടന്മാർ പിടിച്ചു പുറത്താക്കി

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സി.സി.പി) 20-ാമത് നാഷണൽ കോൺഗ്രസിൻ്റെ സമാപന പ്രസംഗത്തിൽ നാടകീയ രംഗങ്ങൾ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയും ചൈനയുടെ പ്രസിഡന്റുമായ മുതിർന്ന നേതാവ് ഹു ജിന്റാവോയെ സമാപന സമ്മേളന വേദിയിൽ നിന്നും പുറത്താക്കി.

നിലവിലെ പ്രസിഡന്റിൻ്റെ അരികിലായി വേദിയിലിരിക്കെ സുരക്ഷാ ഭടൻമാരെത്തിയാണ് ഹു ജിന്റാവോയെ വേദിയിൽ നിന്നും പുറത്തേക്ക് കൊണ്ടു പോയത്ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾ ഓഡിറ്റോറിയത്തിൻ്റെ സ്റ്റേജിൽ ഷിയുടെ ഇടതുവശത്താണ് 79 കാരനായ ഹു ജിന്റാവോ ഇരുന്നത്.

തുടർന്ന് മാധ്യമങ്ങളോട് നേതാക്കൾ സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപ് വേദിയിലേക്കെത്തിയ ഒരാൾ കസേരയിൽ നിന്ന് നിർബന്ധിച്ച് പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എഴുന്നേൽക്കാൻ അദ്ദേഹം വിസമതിച്ചതോടെ ഒരാൾ കൂടി അവിടേക്കെത്തി.

രണ്ട് പേർ ചേർന്ന് ജിന്റാവോയെ കസേരയിൽ നിന്ന് പിടിച്ചെഴുന്നേൽപ്പിച്ചു. ടിയാനൻ മെൻ സ്‌ക്വയറിലെ ഗ്രെയ്റ്റ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ 2300 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

0Shares