
പാക്കം / കാസർകോട്: റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറിയും പള്ളിക്കര പഞ്ചായത്ത് 20-ാo വാർഡ് മെമ്പറുമായിരുന്ന കരുവാക്കോട്ടെ തണൽ പി.വി കുഞ്ഞമ്പു (74) അന്തരിച്ചു. ഉദുമ, മംഗൽപാടി, കണ്ണൂർ പള്ളിക്കുന്ന് പഞ്ചായത്തുകളിലും കാസർകൊട് ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലും പ്രവർത്തിച്ചിരുന്നു. കരുവാക്കോട് വള്ളിയോട്ട് കാവ് ഭരണസമിതി പ്രസിഡണ്ട്, രാജരാജേശ്വരി ക്ഷേത്ര നിർമ്മാണ കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ശാരദയാണ് ഭാര്യ. അനീഷ് ബാബു (ദുബായ്), ഷീന രാജേഷ് എന്നിവർ മക്കളാണ്.
വി.വി രാജേഷ് (കൃഷ്ണ അഡ്വർടൈസേഴ്‌സ് കാഞ്ഞങ്ങാട്), രമ്യ അനീഷ് മരുമക്കൾ. കുഞ്ഞിക്കണ്ണൻ, നാരായണൻ, കൃഷ്ണൻ, തമ്പായി, സുശീല, പരേതരായ കോരൻ, ലക്ഷ്‌മി എന്നിവർ സഹോദരങ്ങളാണ്.
