‘കേസാക്കല്ലേ സാർ’, ട്രാഫിക് നിയമങ്ങൾ പാലിച്ചോളാം; കാസർകോട് ഗതാഗത നിയമ ലംഘനങ്ങൾ വർധിച്ചു, പോലീസും മോട്ടോർ വാഹനവകുപ്പും നടപടികൾ കർശനമാക്കി

You are currently viewing ‘കേസാക്കല്ലേ സാർ’, ട്രാഫിക് നിയമങ്ങൾ പാലിച്ചോളാം; കാസർകോട് ഗതാഗത നിയമ ലംഘനങ്ങൾ വർധിച്ചു, പോലീസും മോട്ടോർ വാഹനവകുപ്പും നടപടികൾ കർശനമാക്കി

വാർത്തകൾക്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX

പീതാംബരൻ കുറ്റിക്കോൽ

കാസർകോട്: നഗരത്തിലും പരിസര പ്രദേശങ്ങളിലും വാഹനങ്ങളുടെ ഗതാഗത നിയമ ലംഘനങ്ങളിൽ വൻ വർധന. ദേശീയപാത വികസനം നടക്കുന്ന ഭാഗങ്ങളിൽ ഗതാഗത കുരുക്കും അനുഭവപ്പെടുന്നുണ്ട്. വിദ്യാനഗർ- അസാപ് ഇൻസ്റ്റിറ്റ്യൂട്ട് മുൻവശം, കറന്തക്കാട്, പ്രസ് ക്ലബ് ജംഗ്‌ഷൻ, പുതിയ ബസ്റ്റാൻഡ്, തയലങ്ങാടി ജംഗ്‌ഷൻ പള്ളം റോഡ്, റെയിൽവേ റോഡ്, കെ.എസ്.ആർ.ടി.സി ജംഗ്‌ഷൻ, ക്രോസ് റോഡ്, കെ.പി ആർ റാവു റോഡ് തുടങ്ങിയ ഭാഗങ്ങളിൽ ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവായി.

2023 ജനുവരിയിൽ മാത്രം കാസർകോട് ട്രാഫിക് പോലീസ് കേസിനത്തിൽ 3,75,000/- രൂപയോളം സർക്കാരിലേക്ക് കോമ്പൗണ്ട് ചെയ്തു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെണ്ട് കാസർകോട് യൂണിറ്റ് ജനുവരിയിൽ 2629 കേസുകളിലായി 20,26,900/- രൂപയും കോമ്പൗണ്ട് ചെയ്തു. കാർഡ് പേയ്‌മെന്റും ഓൺലൈൻ പിഴയടക്കാനുള്ളതും കൂടാതെ ആണിത്. മറ്റ് സുരക്ഷാ വിഭാഗങ്ങളും നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തിയിട്ടുണ്ട്.

അനധികൃത പാർക്കിങ്ങിനെതിരെയും ഗതാഗത നിയമ ലംഘനങ്ങൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിൽ സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും ഒട്ടും പിന്നിലല്ല. കഴിഞ്ഞ ദിവസം വിദ്യാനഗർ സീതാംഗോളി റോഡിൽ ഒരു ഉയർന്ന പോലീസുദ്യോഗസ്ഥൻ്റെ ഭാര്യ ഗതാഗത നിയമം ലംഘിക്കുകയും പിഴ ശിക്ഷയ്ക്ക് വിധേയമാകുകയും ചെയ്തിരുന്നു. വൻതോതിൽ പണം ചെലവാക്കി ബോധവൽക്കരണം നടത്തുന്നുണ്ടെങ്കിലും അത് ഏശുന്നില്ലെന്ന് മാത്രമല്ല ആവശ്യമായ സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ അധികൃതർ പരാജയമാണെന്നാണ് വാഹന ഉടമകൾ പറയുന്നത്.

റോഡ് ഗതാഗതം സുഗമവും അപകടരഹിതവും ആക്കുന്നതിന് വേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ള നിയമങ്ങളാണ് ട്രാഫിക് നിയമങ്ങൾ അഥവാ വാഹന നിയമങ്ങൾ. കാൽനടക്കാരും വാഹനങ്ങൾ ഓടിക്കുന്നവരും ഈ നിയമങ്ങൾ പാലിക്കാൻ എല്ലായ്പോഴും ബാധ്യസ്ഥരാണ്. ഗതാഗത പരിഷ്‌കാരങ്ങൾ അധികമൊന്നും ഇല്ലാതിരുന്നിട്ടും നിലവിലുള്ള നിയന്ത്രണങ്ങൾ വാഹന ഉടമകൾ പാലിക്കാത്തത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നു.

നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലൂടെ സ്വകാര്യ ബസുകൾ മത്സരയോട്ടം നടത്തി യാത്രക്കാരെ മൺപൊടിയിൽ മുക്കിയും പെരുവഴിയിൽ ഇറക്കിയും ദുരിതത്തിലാക്കുന്നു.

സ്ഥിരമായോ താൽക്കാലികമായോ സ്ഥാപിച്ചിട്ടുള്ള ഫലകങ്ങൾ, നാടകൾ, പാതയിലെ വരകൾ, റിഫ്ലക്ടറുകൾ, വിവിധ നിറങ്ങളിലുള്ള അടയാള വെളിച്ചങ്ങൾ, ഒരു വാഹനത്തിൽ നിന്നും മറ്റു വാഹനങ്ങളിലെ ആളുകളോ പോലീസ് തുടങ്ങി ഗതാഗതം നിയന്ത്രിക്കുന്നവർ നൽകുന്ന ദൃശ്യസൂചകങ്ങൾ അനുസരിച്ചില്ലെങ്കിൽ തീർച്ചയായും പിടിവീഴും. മോട്ടോർ വാഹന വകുപ്പിൻ്റെ ഇൻ്റെർസെപ്റ്ററും റോഡിന് പാർശ്വങ്ങളിൽ സ്ഥാപിച്ച ക്യാമറ കണ്ണുകളും തുറന്നിരിക്കുന്നുണ്ട്. നല്ല പൗരന്‍ അല്ലെങ്കില്‍ വ്യക്തി എന്ന നിലയില്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ കൃത്യമായി പാലിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.

0Shares