
നെല്ലിക്കട്ട / കാസർകോട്: പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂൾ കോൺവൊക്കേഷൻ നടന്നു. ചടങ്ങ് ചെർക്കള ഐ മാക്‌സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. നാട്ടുകാരും കുട്ടികളും രക്ഷിതാക്കളും സംബന്ധിച്ചു.
യു.കെ.ജി കുട്ടികളുടെയും എം.ടി.ടി.സി അധ്യാപക- വിദ്യാർത്ഥികളുടെയും ബിരുദ ദാനചടങ്ങ് പി.ബി.എം ചെയർമാൻ പി.ബി ഷഫീഖ് ഉദ്ഘാടനം ചെയ്‌തു. ‘തൻ്റെ ബാപ്പയുടെ സ്വപ്‌നം പി.ബി.എമ്മിൻ്റെ വളർച്ച ആണെന്നും, അതിന് പങ്കാളികളായ അധ്യാപക- വിദ്യാർഥികളോടും രക്ഷിതാക്കളോടും ഹൃദയപൂർവം നന്ദി രേഖപ്പെടുത്തുന്നു’, -പി.ബി ഷഫീഖ് പറഞ്ഞു.
മാറ്റത്തിൻ്റെ പാതയിലൂടെ മാറ്റുരയ്ക്കുന്ന പുതിയ തലമുറയ്ക്ക് എല്ലാ ഭാവുകങ്ങളും നൽകി. അധ്യാപകർ മാനവികതയുടെ തീർത്ഥമാകണമെന്നും, പുതിയ തലമുറ മാനുഷിക മൂല്യമുള്ളവരായി വളരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ബി.എമ്മിൻ്റെ നേട്ടങ്ങൾ ഭാവി തലമുറയുടെ വിദ്യാഭ്യാസം, രക്ഷിതാക്കളുടെ പങ്ക് എന്നിവ വിവരിച്ചു കൊണ്ട് പ്രിൻസിപ്പാൾ നിസാം ബോവിക്കാനം സംസാരിച്ചു. പുതുതലമുറയെ വാർത്തെടുക്കുവാനുള്ള ഉത്തരവാദിത്വം അധ്യാപകർക്കാണ് അവർ രാജ്യത്തിൻ്റെ ശിൽപികളാണെന്നും എം.ടി.ടി.സി അധ്യാപകരെ അഭിസംബോധന ചെയ്‌തുകൊണ്ട് അദ്ദേഹം സംസാരിച്ചു.

വിദ്യാലയത്തിൻ്റെ അടിത്തറയാണ് കിൻഡർ ഗാർഡൻ. ഓരോ പൂവാടിയിലും മൊട്ടുകൾ വിടരുന്നതുപോലെ നിറവും ഗന്ധവും ഉള്ള പൂക്കളായി സമൂഹത്തിന് പരിമളം പടർത്താൻ പി.ബി.എമ്മിൻ്റെ വിദ്യാർത്ഥികളായ കുഞ്ഞു ശലഭങ്ങൾക്ക് ആവട്ടെ എന്നും പറഞ്ഞു. 2023- 24 അധ്യയന വർഷത്തിലെ തിളക്കമാർന്ന വിജയവും, A+ ഉം അധ്യാപകരുടെ പ്രയത്നവും സഹകരണവും പ്രവർത്തനങ്ങളും വിവരിച്ചു കൊണ്ട് വേദിയിലിരുന്ന അതിഥികളെ പരിചയപ്പെടുത്തി.
കഴിവുകൾ എല്ലാവരിലും ഉണ്ട്, അത് വികസിപ്പിക്കുമ്പോൾ ആണ് നമ്മളെ നമുക്ക് അടയാളപ്പെടുത്താൻ കഴിയുകയെന്ന് മുഖ്യാതിഥി പൊവ്വൽ എൽ.ബി,എസ് എൻജിനീയറിങ് കോളേജ് പ്രൊഫസർ ഡോക്ടർ മുഹമ്മദ് ഷക്കൂർ പറഞ്ഞു. കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കേണ്ടത് അധ്യാപകരും രക്ഷിതാക്കളും ആണെന്ന് അദ്ദേഹം വ്യക്‌തമാക്കി.
സഫിയ റസാഖ് (മാനേജ്മെണ്ട് ട്രസ്റ്റി), ഇബ്രാഹിം നെല്ലിക്കട്ട (പി.ടി.എ വൈസ്. പ്രസിഡണ്ട്), മക്കാർ മാഷ് (പി.ബി.എം അഡ്മിനിസ്ട്രേറ്റർ), സലാം ചെർക്കള, ഹാരീസ് പൊവ്വൽ, നസീമ (മദർ പി.ടി.എ), മുൻ മാനേജർ അബൂബക്കർ ഹാജി ഹുസൈൻ ബേർക്ക, അക്കാദമിക്ക് കോഡിനേറ്റർ രമ ടീച്ചർ എന്നിവർ സംസാരിച്ചു. എലിയാമ ടീച്ചർ നന്ദി രേഖപ്പെടുത്തി.
