Categories
ഫുട്ബോൾ സമ്മർ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു; ആദ്യ ദിനം 96 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു
Trending News


കാഞ്ഞങ്ങാട്: രാവണീശ്വരം ഗവ- ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ, എസ്.എം.സി, എം.പി.ടി.എ എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്നതിൻ്റെ ഉത്ഘാടനം നടന്നു. അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉത്ഘാടനം നിർവഹിച്ചു. സ്പോർട്സ് സബ് കമ്മിറ്റി ചെയർമാൻ ശശി ചിറക്കാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി.പുഷ്പ, വാർഡ് മെമ്പർ പി. മിനി, പി. ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണൻ, എസ്.എം.സി ചെയർമാൻ എ.വി പവിത്രൻ, മദർ പി.ടി.എ പ്രസിഡന്റ് ധന്യ അരവിന്ദ്, മുൻ ഫുഡ് ബോൾ താരം തമ്പാൻ മക്കാക്കോട്ട്, ഹൈസ്കൂൾ അസിസ്റ്റന്റ് പ്രേമ ടീച്ചർ, ജനാർദ്ദനൻ മാസ്റ്റർ, ഫുട്ബോൾ കോച്ച് സന്തോഷ്, കണ്ണൂർ ജി.വി.രാജ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിനിയും, സംസ്ഥാന ഫുട്ബോൾ ജൂനിയർ പ്ലെയറുമായ ശിവന്യ മുക്കൂട്, ശശി കാലിച്ചാമരം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ആദ്യ ദിനം 96 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഫുട്ബോൾ സബ് കമ്മിറ്റി കൺവീനർ ബിജു രാമഗിരി സ്വാഗതവും കായിക അധ്യാപിക ലീമ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
Also Read

Sorry, there was a YouTube error.