ട്രംപിന് ഇത് എന്ത് പറ്റി; ഒബാമയെ എന്തിന് അറസ്റ്റ് ചെയ്തു; FBI ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നതും ജയിലിലെ ദൃശ്യങ്ങളും; അമേരിക്കയിൽ സംഭവിക്കുന്നത്; കൂടുതൽ അറിയാം..

You are currently viewing ട്രംപിന് ഇത് എന്ത് പറ്റി; ഒബാമയെ എന്തിന് അറസ്റ്റ് ചെയ്തു; FBI ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നതും ജയിലിലെ ദൃശ്യങ്ങളും; അമേരിക്കയിൽ സംഭവിക്കുന്നത്; കൂടുതൽ അറിയാം..

വാഷിങ്ടൺ: മുൻ പ്രസിഡന്റ് ബരാക് ഒബാമയെ FBI ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്യുന്ന വീഡിയോ പങ്ക് വെച്ച് ട്രംപ്. എ.ഐ സൃഷ്ടിച്ച വീഡിയോ പങ്കുവെച്ച് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സ്വയം നില പറന്നാണ് പ്രവർത്തിച്ചത്. ഇത് വലിയ വിമർശനത്തിന് കാരണമായി. പ്രതിഷേധവും ഉടലെടുക്കുകയാണ്. ഒബാമയെ അപമാനിക്കാനാണ് ട്രംപ് ശ്രമിച്ചത് എന്നും മുൻ പ്രസിഡണ്ടിനെ അപമാനിക്കുന്നത് ഒരു അമേരിക്കൻ പ്രസിഡണ്ടിന് ചേർന്നതല്ലനും വിമർശനം ഉയർന്നു. കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് AI വീഡിയോ പോസ്റ്റ് ചെയ്തത്. ‘ആരും നിയമത്തിന് അതീതരല്ല’, എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് നിരവധി യു.എസ് രാഷ്ട്രീയ നേതാക്കൾ “ആരും നിയമത്തിന് അതീതരല്ല”എന്ന് പ്രസ്താവിക്കുന്ന ഭാഗങ്ങൾ വീഡിയോയിൽ കാണിക്കുന്നു. പിന്നാലെ ട്രംപും ഓബാമയും പ്രസിഡന്റിൻ്റെ ഓഫീസിൽ ഇരിക്കുന്നതും രണ്ട് എഫ്‌.ബി.ഐ ഉദ്യോഗസ്ഥർ എത്തി ഒബാമയെ വിലങ്ങുവെക്കുന്നതുമായ ഒരു എ.ഐ നിർമ്മിത വീഡിയോയിലേക്ക് ദൃശ്യം മാറുന്നു. ട്രംപ് അതുകണ്ട് ചിരിച്ചുകൊണ്ട് ഇരിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. പിന്നീട് ജയിലിനുള്ളിൽ തടവുകാരുടെ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒബാമ നിൽക്കുന്ന ദൃശ്യത്തോടെ വീഡിയോ അവസാനിക്കുന്നത്. വ്യാജ വീഡിയോ പങ്കുവെച്ചതിനെതിരെ ട്രംപിൻ്റെ വിമർശകർ രംഗത്തെത്തിയത്. “വളരെ നിരുത്തരവാദപരം” എന്നാണ് ട്രംപിനെതിരായ വിമർശനം. ഒബാമയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണം ഉയർന്ന് ആഴ്ചകൾക്ക് ശേഷമാണ് ഈ സംഭവമെന്നതും ശ്രദ്ധേയമാണ്. ഇതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്.

0Shares