Categories
കുടുംബ ബന്ധങ്ങൾ കോർത്തിണക്കി വിവിധ പരിപാടികളോടെ സംഘടിപ്പിച്ച കോളോട്ട് മമ്മിഞ്ഞി ഗ്രാൻഡ് ഫാമിലി മീറ്റ്; കൂടുതൽ അറിയാം..
Trending News





കാസർക്കോട്: കർഷകനും സ്വാതന്ത്ര്യ സമര പങ്കാളിയുമായ കോളോട്ട് മമ്മിഞ്ഞിയുടെ പിൻതലമുറക്കാർ ഒത്തുചേർന്ന ഗ്രാൻഡ് ഫാമിലി മീറ്റ് ശ്രദ്ധേയമായി. ജില്ലയിലെ വിവിധ ഭാഗങ്ങളിലും പുറത്തു മായി വ്യാപിച്ചു കിടക്കുന്ന 2554 അംഗങ്ങളിൽ 2008 പേർ ഒത്തുകൂടിയ പരിപാടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. വിൻടെച്ച് റിസോർട്ടിൽ നടന്ന പരിപാടികൾ വർണ്ണഭമായി. കുടുംബത്തിലെ മരണപ്പെട്ട139 പേരെ അനുസ്മരിച്ച് പ്രത്യേക പ്രാർത്ഥന നടത്തി. രാവിലെ8 മണിക്ക് ആരംഭിച്ച പരിപാടി രാത്രി 10 ന് സമാപിച്ചു. കോളോട്ട് മമ്മിഞ്ഞി ഖദീജ ദമ്പതികളുടെ നാല് ആൺ മക്കളുടെയും ആറ് പെൺമക്കളുടെയും 5 തലമുറകളാണ് സംഗമിച്ചത്. രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനും സംഘാടക സമിതി വർക്കിംഗ് ചെയർമാനുമായ കെ.ബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
Also Read

വൈസ് ചെയർമാൻ കെ.ഖാലിദ് കോളോട്ട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അബ്ദുൽ ഖാദർ കോളോട്ട് സ്വാഗതം പറഞ്ഞു. ചെയർമാൻ അബ്ദുല്ല കോളോട്ട് പതാക ഉയർത്തി. വൈസ് ചെയർമാൻ ഖാലിദ് ബെള്ളിപ്പാടി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ ഹനീഫ പന്നടുക്കം ഉപഹാരം നൽകി. ബാവിക്കര അബ്ദുൽ ഖാദർ സഅദി പ്രാർത്ഥനയും. അഷ്റഫ് മുസ്ല്യാർ മുനമ്പം ഖിറാഅത്തും നടത്തി. കൊടുവളപ്പ് മുഹമ്മദ് കുഞ്ഞി, പന്നടുക്കം ഉമ്മർ, കോളോട്ട് മുഹമ്മദ് കുഞ്ഞി, ബി.അഷ്റഫ്, ഹംസ പടുക്കം, ഉമ്മർ തൈര, ബി.കെ.ഹംസ, റസാഖ് പൈക്ക, അബ്ദുല്ല കോളോട്ട് അലൂർ, ബി.കെ.മുഹമ്മദ് കുഞ്ഞി, ഖാദർ ആലൂർ, മാഹിൻ കോളോട്ട്, ഷരീഫ് പന്നടുക്കം, ബി.കെ. അബ്ദുൽ ഖാദർ ബന്തിയോട്, ഷാഫി പള്ളിക്കാൽ, കെ.ബി.ഫാറൂഖ്, ഹമീദ് പന്നടുക്കം, പി.അഷ്റഫ് പന്നടുക്കം, കലാം പള്ളിക്കാൽ, ഹസൈൻ നവാസ്, ബി.കെ. ബഷീർ, അബ്ദുല്ല മുസ്ല്യാർ തെക്കിൽ, മൊയ്തു മുസ്ല്യാർ ബാവിക്കര, ഷാഫി മൗലവി ബയവളപ്പ്, അഷ്റഫ് ബെള്ളിപ്പാടി, ഇബ്രാഹിം പൈക്ക, ബദ്റുദ്ദീൻ കോളോട്ട്, ജുനൈദ് കോളോട്ട്, മർസൂഖ് കോളോട്ട്, സമീർ തളങ്കര ആശംസാ പ്രസംഗം നടത്തി. സംഗമത്തിൻ്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ ലോഗോ പ്രകാശനവും സംഗമ വിളംബര കൺവെൻഷനും, വനിതകളുടെ മയ്യിത്ത് പരിപാലന ക്ലാസ്, യൂത്ത് വിംഗിൻ്റെ ക്രിക്കറ്റ് ടൂർണ്ണമെന്റ്, വനിതാ സംഗമം, യുവജന സംഗമം, സി.എം. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ്, ബോവിക്കാനം ടൗണിൽ പൊതു ചായ സൽക്കാരം എന്നിവയും നടന്നു. ചായ സൽക്കാരത്തിൽ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡണ്ട് പി.വി.മിനി, വൈസ് പ്രസിഡണ്ട് ജനാർദ്ദനൻ, സ്ഥിരംസമിതി അദ്ധ്യക്ഷ അനീസ മൻസൂർ, ബോവിക്കാനം ഖത്തീബ് അഷ്റഫ് ഇംദാദി, എം.സി.പ്രഭാകരൻ, എം.മാധവൻ, എം.കെ.അബ്ദുൽ റഹിമാൻ ഹാജി, ഗോപികാലിപ്പള്ളം, ബി.എം.അബൂബക്കർ ഹാജി, മൻസൂർ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, ഇ. മണികണ്ഠൻ, ജയകൃഷ്ണൻ മാസ്റ്റർ, എ. ദാമോദരൻ മാസ്റ്റർ, ഷഫീഖ് ആലൂർ, എ.ബി കലാം, ബി.എ.മുഹമ്മദ് കുഞ്ഞി, ഹംസ തെക്കേപ്പള്ള, ബി.കെ.ഷാഫി ഹാജി, ഹനീഫ് സഖാഫി, അബ്ദുല്ല സഖാഫി, അബൂബക്കർ ചാപ്പ, സതീദേവി, മുക്രി അബ്ദുൽ കാദർ തുടങ്ങി ജനപ്രതിനിധികളും പണ്ഡിതന്മാരും വിവിധ രാഷ്ട്രീയ പാർട്ടി, മഹല്ല് നേതാക്കളും പൊതുജനങ്ങളും പങ്കെടുത്തു. കുട്ടികളുടെ ഒപ്പന, ഡാൻസ്, സംഘ ഗാനം, മുതിർന്നവരുടെ മാപ്പിളപ്പാട്ട്, കമ്പവലി, ബുർദ്ദ മജ്ലീസ് തുടങ്ങിയവ സംഗമത്തിന് മാറ്റ് കൂട്ടി.

Sorry, there was a YouTube error.