ഇറാൻ തുറമുഖത്ത് വൻ സ്ഫോടനം; 400-ലധികം പേർക്ക് പരിക്കേറ്റു, നിരവധി പേർ മരിച്ചതായി റിപ്പോർട്ട്

You are currently viewing ഇറാൻ തുറമുഖത്ത് വൻ സ്ഫോടനം; 400-ലധികം പേർക്ക് പരിക്കേറ്റു, നിരവധി പേർ മരിച്ചതായി റിപ്പോർട്ട്

ടെഹ്‌റാൻ(ഇറാൻ): ഇറാനിലെ ബന്ദർ അബ്ബാസിലെ ഷാഹിദ് രാജീ തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ 400-ലധികം പേർക്ക് പരിക്കേറ്റു. നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. സ്ഫോടനത്തിൽ നിരവധി കിലോമിറ്ററോളം വലിയ പ്രകമ്പനം ഉണ്ടായി. നിരവധി കെട്ടിടനങ്ങൾക്ക് കേടുപാടുണ്ടായി. രക്ഷാപ്രവർത്തനം തുടരുകയാണ്. മരണ വിവരം പുറത്ത് വന്നിട്ടില്ല. സ്ഫോടനം നടന്നതിനാൽ തുറമുഖ പ്രവർത്തനം നിർത്തിവെച്ചു. സ്ഫോടന കാരണം വ്യക്തമല്ല. നിരവധി കണ്ടെയ്നറുകൾ ഒന്നിച്ച് പൊട്ടിത്തെറിച്ചു എന്നാണ് വിവരം. തുറമുഖത്ത് സ്ഫോടന സമയത്ത് ധാരാളം തൊഴിലാളികൾ ഉണ്ടായിരുന്നതിനാൽ “സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരിക്കാം” എന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

ടെഹ്‌റാനിൽ നിന്ന് ഏകദേശം 1,050 കിലോമീറ്റർ തെക്കുകിഴക്കായി, പേർഷ്യൻ ഗൾഫിലേക്കുള്ള ഇടുങ്ങിയ കവാടമായ ഹോർമുസ് കടലിടുക്കിനടുത്താണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. ആഗോള എണ്ണ വ്യാപാരത്തിൻ്റെ 20 ശതമാനവും കടന്നുപോകുന്നത് അതിലൂടെയാണ്. അതിനാൽ സംഭവത്തിൽ അന്താരാഷ്ട്ര ബന്ധമുണ്ടോ എന്നതും അന്വേഷിക്കേണ്ടതുണ്ട്. എന്നാൽ സ്ഫോടന സാമഗ്രികളുടെ അശ്രദ്ധയോടെയുള്ള കൈകാര്യമാണ് പോർട്ടിലെ സ്ഫോടനത്തിന് കാരണമെന്നും സംഭവത്തിൽ മറ്റു ബന്ധങ്ങൾ ഇല്ല എന്നുമാണ് ഇറാനിൽ നിന്നുള്ള നിലവിലെ വിവരം. അതേസമയം സ്ഫോടനത്തിന് പിന്നിൽ ഇസ്രയേൽ ബന്ധമുണ്ടോ എന്നതും ഇതൊരു അട്ടിമറിയാണോ എന്നതും ലോക രഷ്ട്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്.

0Shares