Categories
കേന്ദ്ര സാഹിത്യ അക്കാദമിയും കാഞ്ഞങ്ങാട് പി സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിച്ച സിം പോസിയം; എഴുത്തുകാരനും ഗവേഷകനുമായ ഇ.വി.രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു
Trending News





കാഞ്ഞങ്ങാട്: ദുരന്തബോധമാണ് പി. കവിതകളുടെ സ്രോതസ്സ്, സംസ്കാരത്തെ രൂപകങ്ങളിലൂടെ ആവിഷ്കരിക്കുന്നിടത്താണ് പി. സമകാലികനായി മാറുന്നത്. ആത്മിയ വിമോചനവും ജൈവബന്ധത്തിൻ്റെ പാരസ്പര്യവുമാണ് പി. കവിതകളുടെ ആത്യന്തിക ലക്ഷ്യമെന്നും എഴുത്തുകാരനും ഗവേഷകനുമായ ഇ.വി.രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേന്ദ്ര സാഹിത്യ അക്കാദമിയും കാഞ്ഞങ്ങാട് പി സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിച്ച സിം പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി സ്മാരക സമിതി പ്രസിഡണ്ട് പി.മുരളീധരൻ അധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം ഡോ.എ.എം ശ്രീധരൻ സ്വാഗതം പറഞ്ഞു. കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എം.കെ. മനോഹരൻ നിരൂപകൻ ഇ.പി രാജഗോപാലൻ എന്നിവർ സംസാരിച്ചു. പ്രേമചന്ദ്രൻ ചോമ്പാലയുടെ ചട്ടുകങ്ങൾ എന്ന കവിത സമാഹാരം ഇ.വി രാമകൃഷണൻ പ്രകാശനം ചെയ്തു. കുഞ്ഞമ്പു പൊതുവാൾ പുസ്തകം ഏറ്റുവാങ്ങി. പപ്പൻ കുട്ടമത്ത് നന്ദി പറഞ്ഞു. സാഹിത്യം, പരിസ്ഥിതി, പി കുഞ്ഞിരാമൻ നായർ തുടങ്ങിയ പ്രത്യേക വിഷയങ്ങളെ മുൻനിർത്തി സംവാദവും നടന്നു. സാഹിത്യ തല്പരരും വിദ്യാർത്ഥികളും സാംസ്കാരിക പ്രവർത്തകരും സിംപോസിയത്തിൽ പങ്കെടുത്തു.
Also Read

Sorry, there was a YouTube error.