സമയ പരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; എന്യൂമറേഷൻ ഫോമുകൾ (SIR) തിരികെ നല്കാനുള്ളവർ ഉടൻ ഏൽപ്പിക്കണം: ജില്ലാ കളക്ടർ

You are currently viewing സമയ പരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; എന്യൂമറേഷൻ ഫോമുകൾ (SIR) തിരികെ നല്കാനുള്ളവർ ഉടൻ ഏൽപ്പിക്കണം: ജില്ലാ കളക്ടർ

കാസറഗോഡ്: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ ഏല്‍പ്പിക്കാനുള്ളവര്‍ ഡിസംബര്‍ 18 ന് രാവിലെ 11 നകം ബി.എൽ.ഒ മാരെയോ വില്ലേജ് ഓഫീസർമാരെയോ തിരികെ ഏൽപ്പിക്കണമെന്ന് ജില്ല കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു. പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ ചേമ്പറിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലയിൽ ആകെ 10,78,256 വോട്ടർമാരാണുള്ളത്. ഇതിൽ 10,17,167 എന്യൂമറേഷൻ ഫോമുകൾ ഡിജിറ്റലൈസ് ചെയ്തു. ഇത് 94.33% മാണ്. വിവരശേഖരണ നടക്കാത്തവരിൽ മരണപ്പെട്ടവർ 18,271 പേരും അബ്സെന്റ് ആയവർ 17,522 പേരും സ്ഥലം മാറി പോയവർ 20,456 പേരും ഇരട്ടിപ്പ് വന്നവർ 2,536 പേരും മറ്റുള്ളവർ 2,308 പേരുമാണെന്ന് കളക്ടർ അറിയിച്ചു.

0Shares