
കാസർകോട്: 7 നാൾ നീണ്ടു നിന്ന മാമാങ്കത്തിത്തീന് തിരശീല . കാഞ്ഞങ്ങാട് ആലാമി പ്പള്ളിയിൽ നടന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് ജാസി ഗിഫ്റ്റ് നൈറ്റോടു കൂടേ വിരാമം . മേളയുടെ അവസാനദിവസമായ ചൊവ്വ രാത്രിയിൽ പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ച് ആയിരങ്ങൾ ഒഴുകിയെത്തി.
എന്നെന്നും പുന്ന കൈ എന്ന തമിഴ് ഗാനത്തിൽ തുടങ്ങി ജാസി ഗിഫ്റ്റ് വേദിയുടെ നിയന്ത്രണം കൈക്കലാക്കി. ജാസി ഗിഫ്റ്റിൻ്റെയും സംഘത്തിൻ്റെയും ഓരോ ഗാനത്തിനുമനുസരിച്ച് ആയിരങ്ങൾ ചുവടു വച്ചു. ജാസി ഗിഫ്റ്റിൻ്റെ ഹിറ്റ് ഗാനങ്ങളായ ലജ്ജാവതിയെ , സ്നേഹത്തുമ്പി തുടങ്ങി തമിഴ് മലയാളം ഗാനങ്ങൾ മികച്ച ശബ്ദവിന്യാസത്തോടെ പ്രകമ്പനം കൊള്ളിച്ചു.

ഓരോ മലയാളിയും ഒരിക്കലെങ്കിലും മൂളിയിട്ടുള്ള ജനപ്രിയ ഗാനങ്ങളുടെ ശബ്ദം പെയ്തിറങ്ങി. ആവേശത്തോടെ 7 നാൾ നീണ്ടു നിന്ന കലാ സാംസ്കാരിക ഉത്സത്തിനു അങ്ങിനെ കൊടിയിറക്കം.
