Categories
എമ്പുരാൻ സിനിമ; ഇ.ഡി ഉദ്യോഗസ്ഥർ പൃഥ്വിരാജിനെയും വിടുന്ന മട്ടില്ല; നോട്ടിസ് നൽകി; സംഭവം ഇങ്ങനെ..
Trending News


എറണാകുളം: എമ്പുരാൻ സിനിമ കേന്ദ്രത്തെ ചൊടിപ്പിച്ചതിന് പിന്നാലെ നടനും സംവിധായകനുമായ പൃഥ്വിരാജിനെ വളഞ്ഞിട്ട് മുറുക്കുകയാണ് ഇ.ഡി. വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ സിനിമയുടെ പേര് പറഞ്ഞാണ് ഇ.ഡി യുടെ നടപടി. പ്രതിഫലത്തുകയിൽ വ്യക്തത വരുത്തണം എന്നാണ് നിലവിൽ ആവശ്യം. കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിൻ്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിൻ്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി എന്നും പറയുന്നു. ആദായ നികുതി അസസ്മെന്റ് വിഭാഗമാണ് നിലവിൽ നോട്ടീസ് നൽകിയത്. ഈ മാസം മുപ്പതിനകം മറുപടി നൽകാനാണ് നിർദേശം.
Also Read
അതേസമയം എമ്പുരാൻ സിനിമയുടെ നിർമ്മാതാവായ വ്യവസായി ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിൽ ഇ.ഡി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ തുടർച്ചയായാണ് ചോദ്യംചെയ്യാൽ എന്നാണ് സൂചന. ഗോകുലം ഗോപാലന്‍റെ മൊഴി ഇ.ഡി സംഘം പരിശോധിച്ച ശേഷമാകും തുടർനടപടികൾ. കേരളത്തിലും തമിഴ്നാട്ടിലുമായി 10 ഇടങ്ങളിൽ ആയാണ് പരിശോധന നടന്നത്. ഇന്നലെ കോഴിക്കോട്ടായിരുന്ന ഗോപാലനെ വൈകീട്ട് ചെന്നൈയിലേക്ക് വിളിപ്പിച്ച ശേഷം ഇ.ഡി രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു.

Sorry, there was a YouTube error.