Categories
അധികാരത്തിലെത്തിയാൽ മസ്കിനെ ഉപദേശകനാക്കുമെന്ന് ട്രംപ്; ഞാൻ സേവിക്കാൻ തയ്യാറാണെന്ന് ഇലോണ്‍ മസ്ക്
Trending News





വാഷിങ്ടണ്‍: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌കിനെ തൻ്റെ ഉപദേശക സംഘത്തിലോ മന്ത്രിസഭയിലോ ചേര്‍ക്കാന്‍ തയ്യാറെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. യോര്‍ക്കിലെ പെന്‍സില്‍വാനിയയില്‍ നടന്ന ഒരു പ്രചാരണ പരിപാടിക്കിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇലോണ്‍ മസ്‌കിന്റെ ബുദ്ധിവൈഭവത്തെക്കുറിച്ചും നൂതന ചിന്താഗതിയെക്കുറിച്ചും പരാമര്‍ശിച്ച ട്രംപ്, മസ്‌ക് സമര്‍ഥനായ വ്യക്തിയാണെന്നും മസ്‌കിന് സമ്മതമാണെങ്കില്‍ തൻ്റെ കാബിനറ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തുമെന്നും പറഞ്ഞു. നേരത്തെ എക്സില്‍ ട്രംപുമായുള്ള മസ്‌കിന്‍റെ അഭിമുഖം പുറത്തുവന്നിരുന്നു. എക്‌സിലെ തത്സമയ ശബ്ദ സംപ്രേക്ഷണത്തിനായുള്ള സ്‌പേസസ് എന്ന പ്ലാറ്റ്‌ഫോമിലായിരുന്നു അഭിമുഖം നടന്നത്. എന്നാൽ താൻ ചുമതല ഏറ്റെടുക്കാൻ തയ്യാറണെന്ന് എക്സില്‍ കുറിച്ച് മസ്‌കും രംഗത്ത്.
Also Read

Sorry, there was a YouTube error.