
പാലക്കാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും ഒരു മരണം. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. രാത്രിയായിട്ടും തിരികെ വീട്ടിൽ എത്തിയില്ല. ഇതോടെ വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. എന്നാൽ കണ്ടെത്താനായില്ല. രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാർ തെരച്ചിൽ ആരംഭിച്ചു. ഈ തെരച്ചലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
