Categories
റീ ബിൽഡ് വയനാട് ക്യാമ്പയിൻ; ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി 22,38488 രൂപ കൈമാറി
Trending News





കാഞ്ഞങ്ങാട്: അതിജീവനത്തിൻ്റെ ചായക്കട നടത്തിയും, ആക്രി പെറുക്കിയും ബിരിയാണി,പായസം ചാലഞ്ചുകൾ സംഘടിപ്പിച്ചും മറ്റ് തൊഴിലുകൾ ചെയ്തും ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സ്വരൂപിച്ച തുക വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് വീടുകൾ നിർമ്മിച്ചു നൽകാൻ ഡി.വൈ.എഫ്.ഐ ആഹ്വാനം ചെയ്ത റിബിൽഡ് വയനാട് ക്യാമ്പയിനിലേക്ക് നൽകി. വിവിധ ചാലഞ്ചുകളിലൂടെയും മറ്റ് സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിൽ നിന്നും സ്വരൂപിച്ച 22,38488 രൂപയാണ് ജില്ലാ കമ്മിറ്റിക്ക് കൈമാറിയത്. കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങിൽ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ്, പ്രസിഡണ്ട് വിപിൻ ബല്ലത്ത്, ട്രഷറർ അനീഷ് കുറുമ്പാലം, ജില്ലാ കമ്മിറ്റി അംഗം ഹരിത നാലപ്പാടം തുടങ്ങിയവരും മറ്റ് പ്രവർത്തകരും ചേർന്ന് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡണ്ട് ഷാലു മാത്യു, ട്രഷറർ കെ.സബീഷ് എന്നിവർക്ക് തുക കൈമാറി. റീ ബിൽഡ് വയനാട് ക്യാമ്പയിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് പഴയ ബസ്റ്റാൻഡ് പരിസരത്ത് ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അതിജീവനത്തിൻ്റെ ചായക്കട ഏറെ ശ്രദ്ധ നേടിയിരുന്നു.
Also Read

Sorry, there was a YouTube error.