Categories
local news

പന്തൽ കച്ചവടത്തിൻ്റെ മറവിൽ മയക്കുമരുന്ന് കച്ചവടം; കാസർകോട് സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ

ഇവരിൽ നിന്നും 15 ഗ്രാം എം. ഡി. എം. എ, 1.300 കിലോ ഗ്രാം കഞ്ചാവ് തുടങ്ങിയ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു.

കാസർകോട്: പന്തൽ കച്ചവടത്തിൻ്റെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ കാസർകോട് സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. കാസർകോട് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡും ഇൻസ്‌പെക്ടർ അജിത് കുമാറും ചേർന്ന് കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ പുളിക്കൂർ കോളനിക്കു സമീപം തഹലിയ ടെന്റ് ആൻഡ് ഡെക്കറേഷൻ എന്ന സ്ഥാപനം നടത്തുന്ന പുളിക്കൂർ സുമയ്യ മാൻസിലിൽ അബ്ദുൽ നിയാസ് (32 ) എന്ന നിയാസ്. ശിരിഭാഗിലു മഞ്ച ത്തടുക്ക, ബൈ ത്തുൽ വയർ, മുഹമ്മദ്‌ ഇർഷാദ്. സി (38 ) എന്നിവരെയാണ് പിടികൂടിയത് .

ഇവരിൽ നിന്നും 15 ഗ്രാം എം. ഡി. എം. എ, 1.300 കിലോ ഗ്രാം കഞ്ചാവ് തുടങ്ങിയ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ കാസർകോട് പോലീസ് സ്റ്റേഷനിലെ എസ്. ഐ മാരായ വിഷ്ണു പ്രസാദ്, വേണുഗോപാൽ, രഞ്ജിത്ത് കുമാർ എന്നിവരും ഡി. വൈ. എസ്. പി യുടെ സ്‌ക്വാഡിൽ പെട്ട ശിവകുമാർ, രാജേഷ് മണിയാട്ട്, ഓസ്റ്റിൻ തമ്പി, ഗോകുല. എസ് , നിതിൻ സാരങ്, വിജയൻ, സുഭാഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest