ഡോക്‌ടറുടെ ദുരൂഹമരണം; അന്വേഷണം ഊർജിതമാക്കാൻ കർണ്ണാടകയിലേക്കും പ്രക്ഷോഭം, പൈവളിഗെയിലും പ്രകടനം

  • Post category:Kerala / national / news
  • Reading time:1 min read
You are currently viewing ഡോക്‌ടറുടെ ദുരൂഹമരണം; അന്വേഷണം ഊർജിതമാക്കാൻ കർണ്ണാടകയിലേക്കും പ്രക്ഷോഭം, പൈവളിഗെയിലും പ്രകടനം

ബദിയടുക്ക / മാംഗ്ലൂർ: ബദിയടുക്കയിലെ ദന്ത ഡോക്ടർ കൃഷ്ണമൂർത്തിയുടെ ദുരൂഹ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കർണ്ണാടകയിലേക്കും. ഇതിൻ്റെ ഭാഗമായി ഹവ്യക സഭയുടെ നേത്യത്വത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട് മാംഗ്ലൂരുവിൽ മൗനപ്രകടനവും വിളക്ക് കത്തിച്ച് പ്രതിഷേധവും നടന്നു. മംഗ്ലൂര്, സർക്കീട്ട് ഹൗസ് കേന്ദ്രീകരിച്ചാണ് പ്രക്ഷോഭം നടന്നത്.

കൃഷ്ണമൂർത്തിയുടെ മരണത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൈവളിഗെയിൽ പ്രക്ഷോഭ പരിപാടികൾ നടന്നിരുന്നു.

വിശ്വഹിന്ദു പരിഷത്ത്, ദുർഗ്ഗവാഹിനി, ബജ്‌റംഗ്ദൾ, ദുർഗ്ഗവാഹിനി സമിതി തുടങ്ങിയവയുടെ നേത്യത്വത്തിൽ നടന്ന പ്രക്ഷോഭ പരിപാടിയിൽ സ്‌ത്രീകളടക്കം നിരവധിപേർ പങ്കെടുത്തു.

ഈ മാസം എട്ടാം തീയതി കാണാതായ ഡോക്ടർ കൃഷ്ണമൂർത്തിയെ കുന്താപുരത്താണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബദിയടുക്ക പോലീസ് അഞ്ചുപേർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും ഭീഷണിപ്പെടുത്തി എന്നതിനും കേസെടുക്കുകയും അറസ്റ്റു ചെയ്ത്‌ ജയിലിൽ അടക്കുകയും ചെയ്തിരുന്നു. മ്യതദേഹം കാണപ്പെട്ട കുന്താപുരത്ത് കർണ്ണാടക പോലീസും കേസെടുത്തിരുന്നു. ദുരൂഹ മരണത്തിന് മുമ്പുള്ള സി.സി.ടി.വി ദൃസ്യങ്ങൾ പോലീസ് കണ്ടെടുത്തു. പ്രസ്തുത കേസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി കുന്താപുരം പോലീസ് കഴിഞ്ഞ ദിവസം ബദിയഡുക്കയിൽ എത്തിയിരുന്നു.

0Shares