
കാസർഗോഡ്: ജില്ലാ പഞ്ചായത്ത് വികസന സെമിനാറിന് മുന്നോടിയായി “കാസർഗോഡ് ഇന്നലെ ഇന്ന് നാളെ വികസനരേഖ” തയ്യാറാക്കുന്നു. കഴിഞ്ഞ അഞ്ചുവർഷം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ലക്ഷ്യവും പൂർത്തീകരണവും ഉൾപ്പെടെ സമഗ്ര വിവരങ്ങൾ അടങ്ങുന്നതാണ് വികസന രേഖ. വികസനം, വിദ്യാഭ്യാസം, പശ്ചാത്തല സൗകര്യം, പട്ടികജാതി പട്ടികവർഗ്ഗ മേഖല തുടങ്ങി വിവിധ മേഖലകളെ കുറിച്ചുള്ള സമഗ്രമായ അവതരണമാണ് വികസന രേഖയിൽ ഉണ്ടാവുക. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രൊജക്റ്റ് മുഖേന തയ്യാറാക്കിയ സാമൂഹിക സാമ്പത്തിക സർവ്വേ വിവരങ്ങൾ ഉൾപ്പെടെ സമാഹരിച്ചാണ് വികസന രേഖ തയ്യാറാക്കുന്നത്. ജില്ലാ മാനവ വിഭവ വികസന റിപ്പോർട്ട്, സൂചികകൾ റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വികസനരേഖ സംബന്ധിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ശകുന്തള സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്ലാനിങ് വൈസ് ചെയർമാൻ കെ ബാലകൃഷ്ണൻ രൂപരേഖ അവതരിപ്പിച്ചു. മുൻ ജില്ലാ പ്ലാനിംഗ് ഓഫീ സർ വി മധുസൂദനൻ നായർ, സി.പീ.സി.ആർ.ഐ യിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോക്ടർ സി തമ്പാൻ, മുൻ സ്റ്റേറ്റ് ഓഡിറ്റ് ജോയിൻ കമ്മീഷണർ സി രാജാറാം, പിലിക്കോട് മേഖല കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ ടി വനജ, ഡോക്ടർ സജേഷ് അജയൻ പനയാൽ, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് ഷിജി തുടങ്ങിയ വിവിധ മേഖലകളിലെ നിരവധി പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.
