Categories
ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ പുസ്തകോത്സവം സപ്തംബർ 17,18,19; ലോഗോ പ്രകാശനം ചെയ്‌തു, 80 ഓളം പുസ്തക സ്റ്റാളുകൾ മേളയിലുണ്ടാകും
പുസ്തകോത്സവത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ നടക്കും
Trending News





കാസർകോട്: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൻ്റെ ലോഗോ പ്രകാശനം ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിൽ. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ നിർവഹിച്ചു ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാസർകോട് താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ദാമോദരൻ ലോഗോ ഏറ്റുവാങ്ങി. സംസ്ഥാന ലൈബറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ പി.അപ്പുകുട്ടൻ, ഗ്രന്ഥാലോകം പത്രാധിപർ പി.വി.കെ പനയാൽ എന്നിവർ വിശിഷ്ടാതിഥികളായി.
Also Read
കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.രാജൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം രമാ രാമകൃഷ്ണൻ, ജില്ലാ ലൈബ്രറി ഓഫീസർ സി.മനോജ്, ഹൊസ്ദുർഗ് താലൂക്ക് എക്സി. അംഗങ്ങളായ പപ്പൻ കുട്ടമത്ത്, അംബുജാക്ഷൻ മാസ്റ്റർ, എച്ച്.കെ ദാമോദരൻ എന്നിവർ സംസാരിച്ചു.

പ്രചാരണ കമ്മിറ്റി കൺവീനർ സുനിൽ പട്ടേന സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.സുനീഷ് നന്ദിയും പറഞ്ഞു. മധു കാരിയിൽ ആണ് ലോഗോ രൂപകൽപന ചെയ്തത്.
സപ്തംബർ 17,18,19 തീയതികളിൽ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്താണ് പുസ്തകോൽസവം നടക്കുക. പ്രശസ്ത നോവലിസ്റ്റ് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 45 പ്രസാധകരുടെ 80 ഓളം പുസ്തക സ്റ്റാളുകൾ പുസ്തകമേളയിലുണ്ടാകും. പുസ്തകോത്സവത്തിൻ്റെ ഭാഗമായി ചരിത്രഗാഥ, പുസ്തക പ്രകാശനം, ലൈബ്രറി പ്രവർത്തക സംഗമം, ചലച്ചിത്ര ഗാനാലാപന മത്സരം, നാടക രാത്രി, വസന്ത ഗീതങ്ങൾ, കഥാപ്രസംഗം തുടങ്ങിയ പരിപാടികൾ നടക്കും.

Sorry, there was a YouTube error.