Categories
നമ്മുടെ കാസർഗോഡ് അലാമിപ്പള്ളി; മടിയന്‍ പൈതൃക ഇടനാഴി പ്രദേശം ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു
Trending News
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാർ ഐ.എ.എസ് കാസറഗോഡ്; ജില്ലയിലെ തിരഞ്ഞെടുപ്പ് വരണാധികാരികളുടെ യോഗത്തിൽ സംസാരിച്ചു; കൂടുതൽ അറിയാം..
ജീവിതം തന്നെയാണ് ലഹരി; ശിശുദിനത്തിൽ ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്ത് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ; പി.ബി.എം സ്കൂളിൽ നടന്ന പരിപാടി കൂടുതൽ അറിയാം..
അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷ; പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും; കൂടുതൽ അറിയാം..

കാസറഗോഡ്: കാഞ്ഞങ്ങാടിന് പുതിയ മുഖച്ഛായ നല്‍കുന്ന സ്വാതന്ത്ര്യ സമര സാംസ്‌കാരിക ഇടനാഴി രൂപീകരിക്കണമെന്ന് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രദേശം ജില്ല കളക്ടര്‍ കെ ഇമ്പശേഖർ സന്ദര്‍ശിച്ചു. കാസര്‍കോട് ജില്ലയുടെ മുഖച്ഛായ മാറ്റുന്ന ‘നമ്മുടെ കാസര്‍കോട് പരിപാടി അവലോകന യോഗത്തിലായിരുന്നു പൈതൃക ഇടനാഴി നിര്‍ദ്ദേശമുണ്ടായത്. ദേശീയ പ്രസ്ഥാനത്തിന്റേയും കര്‍ഷക പ്രസ്ഥാനത്തിന്റേയും പോരാട്ട കേന്ദ്രങ്ങളായിരുന്ന ഇവിടങ്ങളിലൂടെ കാസര്‍കോട് ജില്ലയിലെ മഹാരഥന്മാരായ മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ എ.സി.കണ്ണന്‍ നായര്‍, രസിക ശിരോമണി കോമന്‍ നായര്‍, വിദ്വാന്‍ പി.കേളു നായര്‍, വിദ്വാൻ കെ കെ നായർ സ്വാതന്ത്ര്യ സമര സേനാനി കെ മാധവൻ എന്നിവരുടെ സ്മരണ നിലനിര്‍ത്തുന്ന തരത്തില്‍ ചിത്രങ്ങളും ശില്‍പ്പങ്ങളും ഉദ്യാനങ്ങളുമടങ്ങിയ ഒരു ഇടനാഴി വികസിപ്പിച്ചാല്‍ അത് ജില്ലയുടെ സാംസ്‌കാരിക തനിമയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു. വിഖ്യാത ശില്പി കാനായി കുഞ്ഞിരാമനും ഈ പ്രദേശത്താണ് താമസിക്കുന്നത്. പരമ്പരാഗത തൊഴിലുകൾ ആയ കൈത്തറി,ലോഹ, ദാരു ശില്പ നിർമ്മാണം തെയ്യം ചമയങ്ങളുടെ നിർമ്മാണം കളിമൺ ഉൽപ്പന്നങ്ങളുടെ നിർമ്മാണം എന്നിവയുടെ പരമ്പരാഗത കേന്ദ്രം കൂടിയാണ് ഈ പ്രദേശം. പരമ്പരാഗത രീതിയിൽ എണ്ണയാട്ടുന്ന പ്രദേശം കൂടിയായിരുന്നു ഇവിടെ. ഇതുവഴി കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്താനും കഴിയും. പരമ്പരാഗത നിർമ്മാണ രീതികൾ വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനും ഇടനാഴി ഉപകരിക്കും.
Also Read
സ്വതന്ത്ര സമര സാംസ്‌കാരിക ഇടനാഴി എന്ന ആശയം ജില്ലയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് വളരെയേറെ ഗുണപ്രദമാണെന്ന് കളക്ടര്‍ പറഞ്ഞു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുവാൻ സാധിക്കുന്ന വിധം പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത്കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, എന്നിവർ ജില്ലകലക്ടരുടെ കൂടെ ഉണ്ടായിരുന്നു സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ പ്രസേനന്‍, ശ്യാംകുമാര്‍ പുറവങ്കര, കമാന്‍ഡര്‍ പി.വി ദാമോദരന്‍, ബ്രിഗേഡിയർ കെ.എന്‍ പ്രഭാകരൻനായര്‍, എം കുഞ്ഞമ്പു പൊതൂവാള്‍ തുടങ്ങിയവര്‍ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു.










