
കാസർകോട്: പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിൽ ആഹ്വാനം ചെയ്ത പ്രകാരം ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി നടക്കുന്ന ഏക് പേട് മാം കെ നാം ക്യാമ്പയിനിൽ ദേശീയപാത 66 ലെ തലപ്പാടി – ചെങ്കള നിർമ്മാണ കരാറിൽ ഏർപ്പെട്ട നിർവ്വഹണ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റിംഗ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡും പങ്കാളിയായി. ക്യാമ്പയിൻ്റെ ഭാഗമായി കാസർഗോഡ് കലക്ട്രേറ്റിൽ തണൽ മരങ്ങളും, തണൽ മരങ്ങളോട് ചേർന്ന് ഇരിപ്പിടങ്ങളും ഒരുക്കും. പരിപാടി ജില്ലാകലക്ടർ ഫല വൃക്ഷതൈ നട്ട് ഉദ്ഘടാനം ചെയ്തു. കാസർകോട് നവ കേരള മിഷൻ കോർഡിനേറ്റർ കെ. ബാലകൃഷ്ണൻ സംബന്ധിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്യോഗസ്ഥർ പങ്കാളികളായി.
