
കാസർകോട്: മാധ്യമപ്രവർത്തകനും ഉത്തരദേശം ലേഖകനുമായ ഷാഫി തെരുവത്തിൻ്റെ സഹോദരിയുമായ തെരുവത്ത് കോയാസ് ലൈനിൽ കുണ്ടു വളപ്പിലെ ടി എ മൈമുന (66) അന്തരിച്ചു. ഇന്ന് വ്യാഴം രാവിലെ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് തളങ്കര മാലിക് ദീനാർ ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതരായ തെരുവത്ത് ടി എ അഹമ്മദിൻ്റെയും (സീമേൻ) ബീഫാത്തിമയുടെയും മകളാണ്. ഖാസി ലൈനിലെ പഴയ മുക്രിയുടെ മകൻ എം അബ്ദുൽ റഹ്മാനാണ് ഭർത്താവ്. മക്കൾ: റഫീന , ഹുസൈൻ (ഖത്തർ) സെമീന ചെമനാട്, സബാന തെരുവത്ത്, റിസ്‌വാൻ (ദുബായ്). മരുമക്കൾ: മുസ്തഫ ചൗക്കി (അബുദാബി), നജീബ് ചെമാനാട് (എസ് ടി യു തൊഴിലാളി) ഇർഷാദ് (കാർ ക്ലബ്ബ് കാസർകോട്), ജദീറ ചെമനാട്,ഖദീജ ചെർക്കള . മറ്റു സഹോദരങ്ങൾ: ടി എ സുബൈദ തെരുവത്ത്, ടി എ. നസ്റിൻ ബാങ്കോട്, ടി എ റംല നായൻമാർമൂല, പരേതയായ ടി എ ആയിഷ നെല്ലിക്കുന്ന്. ഖബറടക്കം വ്യാഴം വൈകീട്ട് നാലിന് തളങ്കര വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ.
