
ഭക്ഷണവും നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഊര്‍ജവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ ഭക്ഷണം കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നാണ് ശാസ്ത്രത്തില്‍ പറയുന്നത്. ഇത് പാലിക്കുന്നതില്‍ പിഴവ് സംഭവിച്ചാല്‍ കുടുംബാംഗങ്ങള്‍ രോഗത്തിന് ഇരയാകുകയും സമ്പത്തും ഐശ്വര്യവും ഇല്ലാതാകുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനും അടുക്കള പരിപാലിക്കുന്നതിനും ചില രീതികള്‍ വാസ്തുശാസ്ത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എപ്പോഴും ശരിയായ ദിശയ്ക്ക് അഭിമുഖമായി ഇരുന്നുവേണം ഭക്ഷണം കഴിക്കാന്‍. കിഴക്ക് ദിശയ്ക്ക് അഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കണമെന്നാണ് വാസ്തുശാസ്ത്രത്തില്‍ പറയുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിന് പോസിറ്റീവ് ഊര്‍ജം ലഭിക്കുകയും ഭക്ഷണം നന്നായി ദഹിക്കുകയും ആയുസ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.

കൂടാതെ മാനസിക സമ്മര്‍ദവും രോഗങ്ങളും ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ വടക്ക് ദര്‍ശനമായി ഇരുന്ന് കഴിക്കുന്നത് നല്ലതാണ്. വാസ്തു ശാസ്ത്രം അനുസരിച്ച്, പണമോ കൂടുതല്‍ അറിവോ നേടാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ എപ്പോഴും വടക്കോട്ട് ദര്‍ശനമായി ഇരുന്ന് ഭക്ഷണം കഴിക്കണം.
ഇതുകൂടാതെ, പുതിയ ജോലി ആരംഭിക്കുന്ന ആളുകള്‍ വടക്ക് ദിശയിലേയ്ക്ക് തിരിഞ്ഞ് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. പഴയ ശാസ്ത്രം ആണിത്. ഇതിൽ ശാസ്ത്രീയ വസ്തുതകൾ എന്താണെന്ന് വ്യക്തമല്ല. എങ്കിലും നല്ല ശീലങ്ങൾ കൂടുതൽ മാനസിക ആരോഗ്യവും ലഭിക്കും. അതിനാൽ ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യത്തിനും പഴയ ശാസ്ത്രങ്ങൾ തള്ളിക്കളയാൻ ആവില്ലെന്നാണ് ആധുനിക യുഗത്തിലും ചിലരുടെ അഭിപ്രായം.
