
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി തൻ്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ ഡി.ജി.പി ആര്.ശ്രീലേഖ ഐ.പി.എസ് നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുകയാണ്. ഇതിന് പിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകളും പുറത്തു വന്നിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് വാട്സാപ്പ് ചാറ്റുകള്‍ പുറത്തുവിട്ടത് (മുംബയ് ഫോറന്‍സിക് ലാബില്‍ ദിലീപിൻ്റെ ഫോണുകളുടെ മിറര്‍ ഇമേജ് എടുത്തപ്പോള്‍ ലഭിച്ചതാണിത്). 2021മേയ് 23ന് രാവിലെ 10.22നാണ് ദിലീപ് ശ്രീലേഖയ്ക്ക് ആദ്യം മെസേജ് അയച്ചത്.
വാട്സാപ്പ് ചാറ്റ്
’’മാഡം, സുഖമെന്ന് കരുതുന്നു, ഞാന്‍ ദിലീപാണ്… നടന്’’ എന്നു പറയുന്നു. ഉച്ചയ്ക്ക് 2.12ന് വീണ്ടും
വിളിച്ചിരുന്നു.

’’ഫ്രീയാകുമ്പോള്‍ ഒന്ന് തിരിച്ചുവിളിക്കണേ”” എന്ന് മെസേജും അയച്ചു. 3.39ന് ശ്രീലേഖ മറുപടിയായി യൂട്യൂബ് ചാനലിൻ്റെ ലിങ്ക് അയച്ചു. സമയം കിട്ടുമ്പോള്‍ കണ്ടുനോക്കണമെന്നും പറയുന്നുണ്ട്. 3.41ന് ദിലീപിൻ്റെ മറുപടി: തീര്‍ച്ചയായും മാഡം. യൂ ട്യൂബ് ചാനല്‍ തുടങ്ങിയ വിവരം 2021 ജൂലായ് ഒന്നിന്
വീണ്ടും മെസേജ് ആയി ശ്രീലേഖ അറിയിക്കുന്നുണ്ട്.’’ഇതെൻ്റെ സ്വന്തം യൂ ട്യൂബ് ചാനലാണ്. ഷെയറും
സബ്സ്ക്രൈബും ചെയ്യണം.””
ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ അനുകൂലിച്ചുകൊണ്ട് ആരോപണം ഉന്നയിക്കുന്നത്. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്ക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ, ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പോലീസുകാര്‍ തന്നെ സമ്മതിച്ചതാണ്. തെളിവിന് വേണ്ടി ഉണ്ടാക്കിയത് ആണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ പറയുന്നു.
‘ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരന് വിപിനാണ് കത്തെഴുതിയത്. ഇയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പോലീസുകാര്‍ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ ഐപിഎസ് പറയുന്നു.

ജയലില്‍ സുനിക്ക് ഉപയോഗിക്കാനുള്ള ഫോണ്‍ എത്തിച്ചതും പോലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല ഇല്ല. ഒരേ ടവര്‍ ലൊക്കേഷന്‍ എന്നതും തെളിവായി കാണാന്‍ ആകില്ല. ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണ്. പോലീസിനുമേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.
പള്‍സര്‍ സുനി മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാം. പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നു.സാക്ഷികള്‍ കുറുമാറാന്‍ കാരണവും പോലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.
