കര്‍ണാടക മുന്‍ ഡി.ജി.പി കൊല്ലപ്പെട്ടു; മൃതദേഹം രക്തം വാർന്ന നിലയിൽ വീടിനകത്ത്; കുത്തികൊന്നതാണെന്ന് നിഗമനം..

You are currently viewing കര്‍ണാടക മുന്‍ ഡി.ജി.പി കൊല്ലപ്പെട്ടു; മൃതദേഹം രക്തം വാർന്ന നിലയിൽ വീടിനകത്ത്; കുത്തികൊന്നതാണെന്ന് നിഗമനം..

ബെംഗളൂരു: കര്‍ണാടക മുന്‍ പോലീസ് മേധാവിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ഡി.ജി.പി ഓം പ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ ചോരവാര്‍ന്ന് വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്നാണ് വിവരം.
ഭാര്യ പല്ലവിയാണ് ഞായറാഴ്ച വൈകിട്ടോടെ സംഭവം പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. ഭാര്യയെയും മകളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതകത്തിന് പിന്നിൽ ഭാര്യ തന്നെയെന്നാണ് വിവരം. കൊലപാതക കാരണം വ്യക്തമല്ല. പോലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും അന്വേഷിക്കുന്നു.

കര്‍ണാടക കേഡര്‍ 1981 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ്, സംസ്ഥാന ഡിജിപിയായും ഐജിപിയുമായും സേവനമനുഷ്ഠിച്ചയാളാണ്. 2015 ഫെബ്രുവരിയിലാണ് സംസ്ഥാന പൊലീസ് മേധാവിയായി അദ്ദേഹം ചുമതലയേറ്റത്. 2017ല്‍ വിരമിച്ചു. ഡിജിപി സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ്, ഹോം ഗാര്‍ഡ്‌സ് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ തലപ്പത്തും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

0Shares