Categories
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം; കാസർഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉദ്‌ഘാടനം ചെയ്തു
Trending News





കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. കാസർഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. 2024- 25 അധ്യയന വർഷത്തിൽ വിവിധ മേഖലകളിൽ ഉന്നത വിജയം നേടി സ്കൂളിൻ്റെ അഭിമാനമായി മാറിയ വിദ്യാർത്ഥി, വിദ്യാർത്ഥിനി പ്രതിഭകൾക്കും അധ്യാപകർക്കും വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയുടെയും എസ്.എം.സി യുടെയും സ്റ്റാഫ് കൗൺസിലിൻ്റെയും നേതൃത്വത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്. വിജയോത്സവം എന്ന പേരിലായിരുന്നു പരിപാടി. ഉപഹാര സമർപ്പണം കാസർഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ നടത്തി. അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ. കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എസ്. ഗോവിന്ദരാജ്, എസ്. എം. സി. ചെയർമാൻ പ്രഭാകരൻ മൂലക്കണ്ടം, സീനിയർ അധ്യാപിക അമ്പിളി ടീച്ചർ, എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. സുരേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Also Read

Sorry, there was a YouTube error.