Categories
വിദ്യാർത്ഥികളെ പരീക്ഷകള്‍ക്കായി സജ്ജരാക്കേണ്ടത് അനിവാര്യം; കാസർഗോഡ് നഗരസഭാ ചെയര്‍മാന്‍
Trending News





കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെയും കേരള കേന്ദ്ര സർവകലശാല സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിൻ്റെയും നേതൃത്വത്തിൽ കാസര്‍കോട് ജി.എച്ച്.എസ്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി പരീക്ഷ തയ്യാറെടുപ്പിനെപ്പറ്റിയും പുതുതായി വന്ന ഇന്റഗ്രെറ്റഡ് ടീച്ചേർസ് ട്രെയിനിങ് പ്രോഗ്രാം കൊഴ്സിൻ്റെ സാധ്യതകളെപ്പറ്റിയും ക്ലാസ്സ് സംഘടിപ്പിച്ചു. ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ 100% പരീക്ഷകള്‍ക്കായി സജ്ജരാക്കേണ്ടത് അനിവാര്യമാണെന്ന് ചെയർമാൻ പറഞ്ഞു. കുണിയ കോളേജ് സോഷ്യൽ വർക് വിഭാഗം മേധാവി ഡോ. പൂർണിമ, കേന്ദ്ര സർവകലാ ശാല ഐ ടെപ് വിദ്യാർത്ഥിനി കീർത്തന എന്നിവർ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. നഗരസഭാ സെക്രട്ടറി അബ്‌ദുൾ ജലീൽ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ കേന്ദ്ര സർവകലാ ശാല വിദ്യാർത്ഥി പ്രഭിജിത്ത് സ്വാഗതം പറഞ്ഞു. നഗരസഭാ ജനറല്‍ സൂപ്രണ്ട് രമേശൻ, കേന്ദ്ര സർവകലാ ശാല വിദ്യാർത്ഥി ചവാങ്, കുണിയ കോളേജ് വിദ്യാർത്ഥി ആഫിയ തുടങ്ങിയവര്‍ സംസാരിച്ചു.
Also Read

Sorry, there was a YouTube error.