കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ (കെ.എസ്.എച്ച്.ജി.ഒ.എ) കാസർഗോഡ് ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടന്നു

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ (കെ.എസ്.എച്ച്.ജി.ഒ.എ) കാസർഗോഡ് ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടന്നു

പൊയിനാച്ചി: കേരളത്തിലെ പന്തൽ അലങ്കാരം, ശബ്ദം, വെളിച്ചം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ല കമ്മിറ്റി ബട്ടത്തൂരിൽ പുതുതായി നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപന ചടങ്ങ് നടന്നു. കെ.എസ്.എച്ച്.ജി.ഒ.എ സംസ്ഥാന പ്രസിഡണ്ട് എ.പി അഹമ്മദ് കോയ ശിലാസ്ഥാപന ചടങ്ങ് നിർവഹിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ജില്ലാ പ്രസിഡണ്ട് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാലൻ മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന പ്രസിഡണ്ട് പി. ഷംസുദ്ദീൻ, സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ ഇൻചാർജ്ജുമായ പി. രവീന്ദ്രൻ, സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർ എൻ. രാധാകൃഷ്ണൻ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് എ.വി ബാബുരാജ് കാസർകോട് ജില്ല വനിതാ വിംഗ് പ്രസിഡണ്ട് വാസന്തി കുമാരൻ, കെ.വി. സുരേഷ്, കെ.മധു കുമാർ, ഫിറോസ് പടിഞ്ഞാർ, മുരളീധരൻ നീലേശ്വരം, നാസർ മുനമ്പം, മൂസ പരപ്പ ഹനീഫ കരിന്തപ്പള്ളം, പുഷ്പരാജ് ഷെട്ടി, ബാലൻ ബളാംതോട്, ജലാൽ മർത്തബ, റസാഖ് ഇശൽ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.വി ഷിബു സ്വാഗതവും ട്രഷറർ കെ.ഹംസ നന്ദിയും പറഞ്ഞു. ഒരു വർഷത്തിനകം തന്നെ ബട്ടത്തൂരിലെ നാഷണൽ ഹൈവെയ്ക്ക് സമീപമായുള്ള സ്വന്തം സ്ഥലത്ത് മനോഹരമായ ഇരുനില കെട്ടിടം നിർമ്മിച്ച് ജില്ലാ കമ്മിറ്റി ഓഫീസ് സജ്ജമാക്കാനാണ് പ്രവർത്തകരുടെ തീരുമാനം.

0Shares