സർക്കാർ മെഡിക്കല്‍ കോളേജിന് മുന്നില്‍ ദയാഭായിയുടെ ഉപവാസം; മെഡിക്കല്‍ കോളേജ് ആശുപത്രി ഉടൻ പ്രവര്‍ത്തന സജ്ജമാക്കണം

You are currently viewing സർക്കാർ മെഡിക്കല്‍ കോളേജിന് മുന്നില്‍ ദയാഭായിയുടെ ഉപവാസം; മെഡിക്കല്‍ കോളേജ് ആശുപത്രി ഉടൻ പ്രവര്‍ത്തന സജ്ജമാക്കണം

ബദിയടുക്ക / കാസര്‍കോട്: ഉക്കിനടുക്കയിലെ കാസര്‍കോട് സർക്കാർ മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കണം എന്നാവശ്യപ്പെട്ട് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാഭായിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം തുടങ്ങി. മെഡിക്കല്‍ കോളേജിന് മുന്നിലാണ് സമരം ആരംഭിച്ചത്. മൂവ്‌മെണ്ട് ഫോര്‍ ബെറ്റര്‍ കേരള എന്ന സംഘടനയാണ് സമരം സംഘടിപ്പിക്കുന്നത്.

ഭിന്ന ശേഷിക്കാരനായ ശ്രീനിധി കേശവന്‍ എന്ന 20കാരന്‍ ദയാഭായിക്ക് റിബണ്‍ ഹാരാര്‍പ്പണം നടത്തി ഉപവാസ സമരം ഉദ്ഘാടനം ചെയ്‌തു.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരവധി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സമരപ്പന്തലിലെത്തി.

എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ് സോമശേഖര, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ബി.എസ് ഗാംഭീര്‍, സാം ജോസ്, ഖാലിദ് കൊളവയല്‍, എ.കെ പ്രകാശ്, ശീനാഥ് ശശി, അഹമദ് കിര്‍മാണി, കൃഷ്ണദാസ്, രാജന്‍ ബാലൂര്‍, നാസര്‍ ചാലിങ്കാല്‍, മുരളീധരന്‍ പടന്നക്കാട്, സലീം സന്ദേശം ചൗക്കി തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares