Categories
health Kerala local news

ഭിന്നശേഷിക്കാരെ ചേർത്തുനിർത്തുന്നത് മുസ്ലിംലീഗിൻ്റെ പാരമ്പര്യം, സി.ടി അഹമ്മദലി; ഡി.എ.പി.എൽ ജില്ലാ സമ്മേളനം പ്രൗഢമായി

കാസർകോട്: ഭിന്നശേഷിക്കാരെ ചേർത്തുനിർത്തുന്നത് മുസ്ലിംലീഗിൻ്റെ പാരമ്പര്യമെന്ന് സി.ടി അഹമ്മദലി പറഞ്ഞു. ഡിഫറെന്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് അഥവാ ഡി.എ.പി.എൽ കാസർകോട് ജില്ലാ സമ്മേളനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷനായിരുന്നു. പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അമർഷാൻ തലശ്ശേരി മുഖ്യാതിഥിയായിരുന്നു. അക്കര ഫൗണ്ടേഷൻ സി ഇ ഒ മുഹമ്മദ് യാസർ വാഫി ആർ പി ഡബ്ലിയു ഡി ആക്ട് 2016 നിയമത്തെക്കുറിച്ച് ക്ലാസ്സെടുത്തു. കേരള മാപ്പിള കലാ അക്കാദമി ഗായകർ പാട്ടുകൾ അവതരിപ്പിച്ചത് ഭിന്നശേഷിക്കാർക്ക് ആവേശം നൽകി. ഗായകരായ സിദ്ദിഖ് മഞ്ചേശ്വരം, എ പി ഷംസുദീൻ ബ്ലാർക്കോട്, ഹാരിസ് കാസർകോട്, ഷംസുദീൻ നാരമ്പാടി, താജ്ജുദ്ദീൻ മൊഗ്രാൽ, ജുനൈദ് കണ്ണൂർ എന്നിവർ പാട്ടുകൾ അവതരിപ്പിച്ചു. സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഭാരവാഹികൾ: പ്രസിഡന്റ്‌ ബേവി മുഹമ്മദ്‌ കുഞ്ഞി, വൈസ് പ്രസിഡന്റ്‌മാർ മൻസൂർ ബെവിഞ്ച, അബ്ദുൽ ഖാദർ മുക്കൂട്, മുഹമ്മദ് സാഹിർ പന്നിക്കുന്ന്, യൂസുഫ് പാച്ചാണി, ജനറൽ സെക്രട്ടറി സൈനുദ്ദീൻ ചെമ്മനാട്, സെക്രെട്ടറിമാർ ഹമീദ് ചെർക്കള, മുസ്തഫ പി എം, ശിഹാസ് ഉപ്പള, ഷെയ്ഖ് ഫരീദ് തളങ്കര, ട്രഷറർ ഹനീഫ് മൗലവി ബന്തിയോട് എന്നിവരെ തെരഞ്ഞെടുത്തു.

സമ്മേളനത്തിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ പതാക ഉയർത്തി. എം എസ് എഫ് ജില്ലാ പ്രസിഡണ്ട് സെയ്ദ് താഹ തങ്ങൾ ചേരൂർ പ്രാർത്ഥന നടത്തി. മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ ട്രഷറർ മുനീർ ഹാജി കമ്പാർ, ജില്ലാ വൈസ് പ്രസിഡണ്ട്, കെ ഇ എ ബക്കർ, എ എം കടവത്ത്, ജില്ലാ സെക്രട്ടറി എ ബി ശാഫി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, ഡി.പി.എൽ സംസ്ഥാന പ്രസിഡണ്ട് ബഷീർ മമ്പുറം, സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയൽ, സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പള്ളിപ്പുഴ, ജില്ലാ പ്രസിഡണ്ട് യു കെ സൈഫുള്ള തങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറി ബേവി മുഹമ്മദ് കുഞ്ഞി, സ്വാഗതസംഘം ജോയിന്റ് കൺവീനർ വി പി കാദർ തുടങ്ങി മുസ്ലിം ലീഗ് ജനപ്രതിനിധികളും ഭാരവാഹികളുമടക്കം നിരവധി നേതാക്കൾ സമ്മേളനത്തിൽ സജീവ സാനിധ്യം അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest