
കൊറോണ വൈറസ് പാന്‍ഡമെക്കിനെ കുറിച്ച് ശരിയായ വാര്‍ത്തകളും അപ്ഡേറ്റുകളും പങ്കിടുന്നതിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രത്യേകം ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി. #IndiaFightsCorona എന്ന പേരിലുള്ള വെരിഫൈഡ് പേജാണ് തുടങ്ങിയിരിക്കുന്നത്. അതില്‍ @CovidnewsbyMIB എന്ന ട്വിറ്റര്‍ ഐഡിയും ഉപയോഗിക്കുന്നു.
പകര്‍ച്ച വ്യാധിയെ കുറിച്ചുള്ള വിവരാന്വേഷണങ്ങള്‍ക്കായുള്ള വിവിധ ഹെല്‍പ് ലൈന്‍ നമ്പറുകളാണ് പേജില്‍ ആദ്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുമ്പോള്‍ അതിനെ കുറിച്ചുള്ള വിവരങ്ങളുടെ ആധിക്യമുണ്ടാവരുത്. കോവിഡ്-19 നെ കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കേണ്ടത് അത്യാവശ്യമണ്.

‘ആധികാരിക വിവരങ്ങള്‍ക്കും നോവല്‍ കൊറോണ വൈറസിലെ എല്ലാ അപ്ഡേറ്റുകള്‍ക്കും @CovidnewsbyMIB പിന്തുടരുക,” എന്ന സന്ദേശവും മന്ത്രാലയം പുതിയ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നു.
