Categories
ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 10 പേരിൽ; രോഗവിമുക്തി നേടിയത് 19 പേർ; കാസർകോട്ടെ രണ്ട് പേരിൽ സമ്പർക്കത്തിലൂടെ രോഗം പടർന്നു
Trending News





തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഏഴു പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ രണ്ടുപേര്‍ക്കും കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നു പേര്‍ വിദേശത്തുനിന്ന് വന്നവരും ഏഴുപേര്‍ക്ക് സമ്പർക്കത്തിലൂടെയുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
Also Read
സംസ്ഥാനത്താകെ ഇതുവരെ 373 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 228 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ഇന്ന് 19 പേരുടെ ഫലം കൂടി നെഗറ്റീവ് ആയിട്ടുണ്ട്. കാസർകോട് ഇന്ന് സ്ഥിരീകരിച്ച രണ്ട് പേർക്കും രോഗം പടർന്നത് സമ്പർക്കത്തിലൂടെയാണ്. കാസർകോട് ഇന്ന് 11 പേരെ കൂടി ഡിസ്ചാർജ് ചെയ്തു. ഇതോടെ ജില്ലയിൽ ഇതുവരെ 35 പേർക്ക് രോഗവിമുക്തി നേടി.

Sorry, there was a YouTube error.