ഭര്‍ത്താവിന്‍റെ പാന്‍ പരാഗ് ഉപയോഗം സഹിക്കാന്‍ കഴിഞ്ഞില്ല; യുവാവിനൊപ്പം ഒളിച്ചോടി വീട്ടമ്മ

  • Post category:news
  • Reading time:1 min read
You are currently viewing ഭര്‍ത്താവിന്‍റെ പാന്‍ പരാഗ് ഉപയോഗം സഹിക്കാന്‍ കഴിഞ്ഞില്ല; യുവാവിനൊപ്പം ഒളിച്ചോടി വീട്ടമ്മ

ഭര്‍ത്താവിന്‍റെ പാന്‍പരാഗ് ഉപയോഗത്തെ തുടര്‍ന്ന് കാമുകനൊപ്പം ഒളിച്ചോടി വീട്ടമ്മ. പൂവക്കുളത്തു നിന്നു മുങ്ങി ഷൊര്‍ണ്ണൂരില്‍ പൊങ്ങിയ വീട്ടമ്മയെ ഇന്നലെ വൈകിട്ട് രാമപുരം പൊലീസ് സ്റ്റേഷനില്‍ ഹാജരായി.
ഭര്‍ത്താവിന്‍റെ മദ്യപാനവും പാന്‍പരാഗ് ഉപയോഗവും മൂലം മനംമടുത്ത താന്‍ ഒരു വര്‍ഷം മുന്‍പ് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിക്കൊപ്പമാണ് വീടുവിട്ടതെന്നാണ് യുവതിയുടെ മൊഴി.

പൂവക്കുളത്തെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം പുലര്‍ച്ചെ 4 മണി വരെ കിടന്നുറങ്ങി. തുടര്‍ന്ന് ബാത്ത് റൂമില്‍ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങി. നേരത്തേ പറഞ്ഞുറപ്പിച്ച പ്രകാരം കാമുകന്‍ പുലര്‍ച്ചെ വീടിനു സമീപത്തെ വഴിയില്‍ കാറുമായി കാത്തു നിന്നിരുന്നു. തന്‍റെ ഫോണിലെ സിം കഴിഞ്ഞയാഴ്ച ഭര്‍ത്താവ് ഒടിച്ചു കളഞ്ഞിരുന്നതിനാല്‍ ഭര്‍ത്താവിന്റെ ഫോണിലെ സിമ്മും അടിച്ചുമാറ്റിയാണ് സ്ഥലം വിട്ടത്.

പോയ പോക്കില്‍ വഴിയില്‍ കണ്ട ഒരു ക്ഷേത്രത്തില്‍ വച്ച്‌ തങ്ങള്‍ വിവാഹിതരായെന്നും യുവതി പൊലീസിനോടു പറഞ്ഞു. ഇന്നലെ കാമുകനൊപ്പമാണ് യുവതി രാമപുരം പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് പരാതിപ്പെട്ട ഭര്‍ത്താവും എത്തിയിരുന്നു. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ് ഓണ്‍ലൈനിലൂടെ പാലാ കോടതിക്കു മുന്‍പാകെ യുവതിയെ ഹാജരാക്കി. കാമുകനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് യുവതി അറിയിച്ചതോടെ കോടതി അതിന് അനുമതി നല്‍കി. ഇതോടെ സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

0Shares