Categories
രണ്ടാം പകുതിയില്‍ മെസ്സി ഗോള്‍ നേടി; കനേഡിയന്‍ സംഘത്തെ പരാജയപ്പെടുത്തി അര്‍ജന്റീന
മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു. 23ാം മിനിറ്റില്‍ ആദ്യ ഗോള്‍.
Trending News





ന്യൂ ജഴ്സി: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കനേഡിയന്‍ സംഘത്തെ പരാജയപ്പെടുത്തി അര്‍ജന്റീന ഫൈനലില്‍. ഹൂലിയന്‍ ആല്‍വരെസും ലയണല്‍ മെസ്സിയും അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടി. മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു. 23ാം മിനിറ്റില്‍ ആദ്യ ഗോള്‍. റോഡ്രിഗോ ഡി പോള്‍ നല്‍കിയ പാസുമായി മുന്നേറിയ ഹൂലിയന്‍ ആല്‍വരെസ് പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ മെസ്സി ഗോള്‍ നേടി, എന്‍സോ ഫെര്‍ണാണ്ടസ് നല്‍കിയ പാസിലാണ് ഗോള്‍ നേടിയത്. ഈ കോപ്പയില്‍ ഇതാദ്യമായാണ് മെസ്സി ഗോള്‍ നേടുന്നത്. രണ്ടാം പകുതിയില്‍ അവസാന മിനിറ്റുകളില്‍ കനേഡിയന്‍ ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും നേട്ടമുണ്ടാക്കാനായില്ല. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വേ മത്സരവിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും.
Also Read

Sorry, there was a YouTube error.