സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിപ്പുകളിൽ ഫാത്തിമയ്ക്ക് ഹാട്രിക് സ്വർണ്ണം

  • Post category:local news / sports
  • Reading time:1 min read
You are currently viewing സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിപ്പുകളിൽ ഫാത്തിമയ്ക്ക് ഹാട്രിക് സ്വർണ്ണം

കാസർകോട് : നവംബർ 19 മുതൽ 20 വരെ എറണാകുളം ഏലൂർ മുനിസിപ്പൽ ടൗൺ ഹാളിൽ ഏലൂർ മുനിസിപ്പൽ ടൗണിൽ വച്ച് നടന്ന 24മത് സംസ്ഥാന കേഡറ്റ് തായ്‌ക്വോണ്ടോ ചാമ്പ്യഷിപ്പിൽ തൻബിഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയായ എ. എം ഫാത്തിമ സ്വർണ്ണ മെഡൽ നേടി. നേട്ടത്തെ തുടർന്ന് ജനുവരിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് അർഹത നേടി.

തുടർച്ചയായി ഇത് മൂന്നാം തവണയാണ് ഇതേ വിഭാഗത്തിൽ ഫാത്തിമ സ്വർണ്ണ മെഡൽ നേടുന്നത്. വിദ്യാനഗർ പാടുവടുക്കത്തെ പരേതനായ അഡ്വക്കേറ്റ് അഷ്റഫിന്റെയും ജമീലയുടെയും മകളാണ്. സഹോദരങ്ങൾ ഖദീജ, മുഹമ്മദ്. 5 ഡാൻ ബ്ലാക്ക് ബെൽറ്റും ഇന്റർനാഷണൽ റഫറിയുമായ കാസർകോട് യോദ്ധ തായ്‌ക്വോണ്ടോ അക്കാദമിയിലെ മാസ്റ്റർ ജയൻ പൊയിനാച്ചിയാണ് പരിശീലകൻ.

0Shares